ചർച്ച വിജയം; കണ്ണൂർ കൊയിലി ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പായി

Wait 5 sec.

കണ്ണൂര്‍| കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ മിനിമം വേതനമടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് നഴ്‌സുമാര്‍ നടത്തിയ സമരം അപസാനിപ്പിച്ചു. ഇന്ന് രാവിലെ 11 മണിക്ക് ആശുപത്രി പ്രതിനിധികള്‍ ലേബര്‍ ഓഫീസില്‍ എത്തി കരാറില്‍ ഒപ്പ് വച്ചതോടെയാണ് സമരം അവസാനിച്ചത്.ജില്ലയിലെ മറ്റ് അഞ്ച് പ്രമുഖ സ്വകാര്യ ആശുപത്രികളിലെ വേതന വര്‍ധന സംബന്ധിച്ച സമരം ഒത്തുതീര്‍പ്പായെങ്കിലും കൊയിലി ആശുപത്രി മാനേജ്മെന്റ് മാത്രം കരാറില്‍ ഒപ്പിടാന്‍ തയാറായിരുന്നില്ല. ഇതോടെ നഴ്‌സുമാര്‍ സമരം ശക്തമാകിയുരുന്നു.ഇന്നലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ ഗംഗാധരനെ നഴ്സുമാര്‍ തടഞ്ഞതോടെ സമരം സംഘര്‍ഷാവസ്ഥയുണ്ടാകിയിരുന്നു. തുടര്‍ന്ന് ഇന്നലെ ജില്ലാ കളക്ടര്‍ പി വിഷ്ണുരാജ്, ടി ഒ മോഹനന്‍ എംഎല്‍എ എന്നിവരുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നിരുന്നു.Content Highlights:The nurses strike at Kannur Koyili Hospital has been called off after the management signed the wage agreement at the labor office. The agitation intensified yesterday when the nurses blocked the medical superintendent following a delay in signing. Settlement talks were mediated by the District Collector and the MLA.