പാലിയേക്കര മേൽപ്പാലത്തിന് താഴെ വയോധികന്റെ മൃതദേഹം; മരണം കൊലപാതകം, പ്രതി പടിയിൽ

Wait 5 sec.

തൃശൂർ പാലിയേക്കര മേല്‍പ്പാലത്തിനു താഴെ മരിച്ച നിലയില്‍ കണ്ട വയോധികന്റെ മരണം കൊലപാതകം. പൊലീസ് അന്വേഷണത്തിൽ പ്രതി പിടിയിൽ. തമിഴ്‌നാട് ധര്‍മ്മപുരി പെണ്‍നഗരം അഗ്രഹാരത്തില്‍ ചിന്നപ്പെരുമാള്‍ പ്രഭാകരന്‍ (34) ആണ് പിടിയിലായത്തലവണിക്കര പണ്ടാരപറമ്പില്‍ വീട്ടില്‍ ചന്ദ്രന്‍ (70) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് പാലിയേക്കര മേല്‍പ്പാലത്തിന്റെ തൂണില്‍ ചാരിയിരിക്കുന്ന നിലയില്‍ വയോധികന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയത്.also read; നെന്മാറ ഇരട്ടക്കൊലപാതക കേസ്; പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്ഇരുവരും ഒന്നിച്ച് മദ്യപിക്കുന്നതിനിടെയുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. ചന്ദ്രനെ പ്രഭാകരൻ കൊലപ്പെടുത്തിയത് കരിങ്കല്ലുകൊണ്ട് ഇടിച്ചാണ്. ആഴത്തിലുള്ള മുറിവില്‍ നിന്നും രക്തം വാര്‍ന്നാണ് ചന്ദ്രന്‍ മരിച്ചത്.The post പാലിയേക്കര മേൽപ്പാലത്തിന് താഴെ വയോധികന്റെ മൃതദേഹം; മരണം കൊലപാതകം, പ്രതി പടിയിൽ appeared first on Kairali News | Kairali News Live.