തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി കേരളത്തില്‍ ഒഴുക്കിയ കോടികളുടെ ഫണ്ട് വിവാദത്തിലായതോടെ 140 മണ്ഡലങ്ങളിലെയും ഫണ്ട് വിനിയോഗത്തെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഫണ്ട് തട്ടിപ്പ് പാര്‍ട്ടിയെ നാണം കെടുത്തിയെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയതോടെ സംസ്ഥാന നേതൃത്വം വെട്ടിലായിരിക്കയാണ്.ബി ജെ പി ദേശീയനേതൃത്വം അയോധ്യ രാമക്ഷേത്ര ഫണ്ട് തട്ടിപ്പിന്റെ പേരില്‍ പൊള്ളിയിരിക്കെയാണ് കേരള ബി ജെ പി തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിന്റെ പേരില്‍ നാണം കെടുന്നത്. കേന്ദ്രം ഫ്രീയായി നല്‍കിയ കൊടി, തോരണങ്ങള്‍ വന്‍ തുകക്ക് താഴേ തട്ടിലേക്ക് മറിച്ചുവിറ്റു എന്നതുള്‍പ്പെടെയാണ് ആരോപണങ്ങള്‍.വിവിധ ജില്ലകളില്‍ വ്യാപകമായി ഫണ്ട് വെട്ടിച്ചിട്ടും പാര്‍ട്ടി നേതൃത്വം എല്ലാം മൂടിവെക്കുന്നുവെന്നാണ് എതിര്‍ചേരിയുടെ ആക്ഷേപം. എന്നാല്‍ സംസ്ഥാന അധ്യക്ഷന്‍ വിദേശത്ത് നിന്നെത്തിയ ശേഷം ഫണ്ട് തട്ടിച്ചവര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും സൂചനയുണ്ട്. മൂന്ന് സീറ്റ് നേടിയ നേട്ടങ്ങളുടെ ശോഭ കെടുത്തും വിധമുള്ള ഫണ്ട് വിവാദത്തില്‍ കേന്ദ്രനേതൃത്വത്തിനും ആര്‍ എസ് എസിനും കടുത്ത അതൃപ്തിയാണ്. Content Highlights:The Kerala BJP leadership has decided to investigate the utilization of election funds across all 140 assembly constituencies following severe scam allegations. A faction of party leaders demanded a thorough probe as the issue caused major embarrassment to the state unit. The national leadership and the RSS have expressed strong displeasure over the financial discrepancy.