ലോകമെങ്ങുമുള്ള കോടിക്കണക്കിന് മെസ്സി ആരാധകരുടെ ഹൃദയം തകർത്ത് സ്പെയിൻ രണ്ടാം തവണ ലോകകപ്പ് സ്വന്തമാക്കി. എക്സ്ട്രാ ടൈമിൽ ഫെറാൻ ടോറസ് നേടിയ ഗോളാണ് അർജന്റീനയുടെ കിരീടം നിലനിർത്താമെന്നുള്ള പ്രതീക്ഷ തകർത്തത്.കളിയുടെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച സ്പാനിഷ് പട ഡസൻ കണക്കിന് അവസരങ്ങളാണ് സൃഷ്ടിച്ചത്. എന്നാൽ അർജന്റീനയുടെ ഗോളി എമിലിയാണോ മാർട്ടിനെസ് പറ പോലെ ഉറച്ചു നിന്നപ്പോൾ മുഴുവൻ സമയത്ത് ഗോളടിക്കാൻ പോലും സ്പാനിഷ് താരങ്ങൾക്ക് കഴിഞ്ഞില്ല.മറുവശത്ത് മെസ്സിയടക്കമുള്ള മുന്നേറ്റനിരയുടെ നിറം മങ്ങിയതോടെ കളിയുടെ സിംഹഭാഗം സമയത്തും അർജന്റീനയ്ക്ക് പ്രതിരോധ വലയം തീർക്കേണ്ടി വന്നു. കളിയുടെ അവസാന നിമിഷങ്ങളിൽ ഒഴികെ ഒരു ഷോട്ട് പോലും തൊടുക്കാൻ ഇത് വരെ ലോകകപ്പിൽ 19 ഗോളുകൾ അടിച്ചുകൂട്ടിയ അർജന്റീനയ്ക്ക് കഴിഞ്ഞില്ല.to be updated…അർജന്റീനയെ പരാജയപ്പെടുത്തി സ്പെയിൻ ലോക ചാമ്പ്യന്മാർThe post ഫിഫ ലോകകപ്പ് 2026: കപ്പ് ഓഫ് സ്പെയിൻ; അർജന്റീനയെ പരാജയപ്പെടുത്തിയ സ്പാനിഷ് പടയ്ക്ക് ലോക കിരീടം appeared first on Kairali News | Kairali News Live.