ലോകകപ്പ് കിരീടം ചൂടിയ സ്പാനിഷ് ടീമിലെ യുവ സൂപ്പർതാരം ലാമിനെ യമാൽ സ്വന്തമാക്കിയത് ഇതിഹാസതാരങ്ങൾക്ക് പോലും നേടാൻ സാധിക്കാത്ത അത്ഭുത നേട്ടങ്ങൾ. കിരീട വിജയങ്ങളിൽ ഹാട്രിക് നേട്ടമാണ് താരം ഇക്കുറി സ്വന്തമാക്കിയത്. മൂന്നു നിർണ്ണായക ഫൈനലുകളിൽ ഈ ചുരുങ്ങിയ കാലയളവിൽ തന്റെ ടീമിനെ വിജയത്തിലെത്തിക്കാൻ താരത്തിനായി.പത്തൊൻപത് വയസ്സുള്ള യുവതാരം ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റിനയെ തകർത്ത് ലോകകിരീടം ചൂടിയ സ്പാനിഷ് ടീമിലെ നിർണ്ണായക ഘടകമായിരുന്നു. ഈ ടൂർണമെന്റിൽ ടീമിന് വേണ്ടി നിരവധി അവസരങ്ങൾ സൃഷ്‌ടിച്ച യുവതാരം ഒരു ഗോളും നേടി. എന്നാൽ ഈ വിജയത്തോടെ അത്ഭുത ഹാട്രിക്കും കൗമാരക്കാരനായ താരം സ്വന്തം പേരിലാക്കി. ഒരേ സമയം ലോകകപ്പും , യൂറോ കപ്പും , സൂപ്പർ കോപ്പയും നേടി എന്ന അത്ഭുത നേട്ടമാണ് താരം സ്വന്തമാക്കിയത്.Also Read: ഫിഫ ലോകകപ്പ് 2026: കിരീടത്തിനു പിന്നാലെ ഫിഫ അവാർഡുകളും വാരിക്കൂട്ടി സ്പാനിഷ് താരങ്ങൾ; റോഡ്രി ടൂർണമെന്റിന്റെ താരം2024ൽ നടന്ന യൂറോ കപ്പ് , ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് സ്വന്തമാക്കിയ സ്പാനിഷ് ടീമിലും താരം അംഗമായിരുന്നു. ഇതിനൊപ്പം ബദ്ധവൈരികളായ റയൽ മാഡ്രിഡിനെ തകർത്ത് ജനുവരിയിൽ സൂപ്പർ കോപ്പ സ്വന്തമാക്കിയ ബാർസിലോണ ടീമിലും യമാൽ അംഗമായിരുന്നു.Teenage sensation Lamine Yamal achieves hat-trick of title wins The post ഫിഫ ലോകകപ്പ് 2026: കൗമാരത്തിൽ തന്നെ കിരീട നേട്ടങ്ങളിൽ ഹാട്രിക് കുറിച്ച് ലാമിനെ യമാൽ appeared first on Kairali News | Kairali News Live.