സിജെപിയുടെ പാർലമെന്റ് മാർച്ച്‌ ഇന്ന്; നിരോധനാജ്ഞയിലൂടെ നേരിടാൻ ദില്ലി പൊലീസ്

Wait 5 sec.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തുന്ന പാർലമെന്റ് മാർച്ച്‌ ഇന്ന് നടക്കും. നിരോധനാജ്ഞയിലൂടെ സമരത്തെ നേരിടാനാണ് ദില്ലി പൊലീസിന്റെ നീക്കം. വിഷയം ഇന്ന് പ്രതിപക്ഷം പാർലമെന്റിൽ ഉന്നയിക്കും.പൊലീസ് അനുമതി നിഷേധിച്ച സാഹചര്യത്തിലും പ്രതിഷേധം ശക്തമാക്കാനാണ് സിജെപി തീരുമാനം. പാർലിമെന്റ് മാർച്ചിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് സിജെപി അറിയിച്ചു. പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ ഇന്നത്തെ മാർച്ചിൽ പങ്കെടുത്തേക്കും. ദില്ലി പൊലീസിന്റെ കണക്ക് കൂട്ടലുകൾക്ക് അപ്പുറമുള്ള ആൾക്കൂട്ടമാണ് ഇന്നലെ രാത്രി വൈകിയും ജന്തർമന്തറിൽ എത്തിയത്.പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് പിന്തുണയുമായി നടൻ പ്രകാശ് രാജും രാത്രിയിൽ ഉടനീളം ജന്തർമന്തറിൽ തുടർന്നു. അതേ സമയം, വിദ്യാഭ്യാസ പ്രശ്നങ്ങളിൽ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നടക്കമുള്ള ഉപാധികൾ അംഗീകരിച്ചാൽ സോനം വാങ്ച്ചുക്ക് നിരാഹാരം അവസാനിപ്പിക്കുമെന്ന് ഭാര്യ ഗീതാഞ്ജലി ആഗ്മോ അറിയിച്ചു. എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡൻ്റ് ആദർശ് എം സജി, ഐഷി ഘോഷ് എന്നിവരുടെ നിരാഹാര സമരവും തുടരുന്നുണ്ട്.ALSO READ: ആഹാരം നൽകുന്നതിൽ സങ്കുചിതരാഷ്ട്രീയത്തിൻ്റെ വിഷം കലക്കാൻ മനുഷ്യത്വമില്ലാത്തവർക്കേ കഴിയൂ, ആഹാരം മുടക്കി എന്തുനേട്ടമാണ് ഉദ്ദേശിക്കുന്നത്? പിണറായി വിജയൻസോനം വാങ്‌ചുക്കിന്റെ ആരോഗ്യം വഷളായതിനെ തുടർന്ന് ശനിയാഴ്ച രാവിലെ പൊലീസ് ബലമായി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ, വാങ്‌ചുക്കിനെ നീക്കിയത് തങ്ങളുടെ പോരാട്ടവീര്യം കൂട്ടിയതേയുള്ളൂവെന്നാണ് സമരക്കാർ വ്യക്തമാക്കിയത്.The post സിജെപിയുടെ പാർലമെന്റ് മാർച്ച്‌ ഇന്ന്; നിരോധനാജ്ഞയിലൂടെ നേരിടാൻ ദില്ലി പൊലീസ് appeared first on Kairali News | Kairali News Live.