റവ ഉണ്ടോ ? ഇൻസ്റ്റന്റ് ഉഴുന്നുവട ഉണ്ടാക്കാം

Wait 5 sec.

ഉഴുന്നുവട കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ. എങ്കിൽ അധികം കഷ്ടപ്പെടാതെ ഇൻസ്റ്റന്റായി ഒരു ഉഴുന്നുവട ഉണ്ടാക്കിയാലോ. ഇത് തയ്യാറാക്കാൻ ഉഴുന്ന് വേണ്ട, റവ മതി. വളരെ എളുപ്പത്തിൽ ഈ ക്രിസ്പി വട എങ്ങനെ തയ്യാറാക്കുമെന്ന് നോക്കിയാലോ.ആവശ്യമായ ചേരുവകൾറവ- 1 കപ്പ്തൈര്- അര കപ്പ്ജീരകം- കാൽ ടീ സ്പൂൺപച്ചമുളക് ചെറുതായി അരിഞ്ഞത്- 1 ടീ സ്പൂൺകുരുമുളക് ചതച്ചത്- അര ടീ സ്പൂൺകറിവേപ്പില- ഒരു ടീസ്പൂൺകായപ്പൊടി- കാൽ ടീസ്പൂൺഉപ്പ്- ആവശ്യത്തിന്വെളിച്ചെണ്ണ- ആവശ്യത്തിന്also read; വറുത്ത മത്തി ബാക്കി വന്നോ ? എന്നാൽ നല്ല ഒരു ചമ്മന്തിപ്പൊടി ഉണ്ടാക്കാംതയ്യാറാക്കുന്ന വിധംനല്ല വറുത്ത റവയിലേക്ക് തൈര്, ജീരകം, പച്ചമുളക്, കറിവേപ്പില കായപ്പൊടി, ഉപ്പ് എന്നിവ ചേർത്തിളക്കുക. അതിന് ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് മാവ് തയ്യാറാക്കുക. തയ്യാറാക്കിയ മാവ് ഇരുപത് മിനിറ്റോളം അടച്ചുവയ്ക്കുക. ശേഷം എണ്ണയിൽ വറുത്ത് കോരാം. നല്ല കിടിലൻ ക്രിസ്പി ഉഴുന്നുവട തയ്യാർ.The post റവ ഉണ്ടോ ? ഇൻസ്റ്റന്റ് ഉഴുന്നുവട ഉണ്ടാക്കാം appeared first on Kairali News | Kairali News Live.