പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള എക്സ് സർവ്വീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം കണ്ണൂർ സ്റ്റേഷൻ സെല്ലിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പ്രവർത്തിക്കുന്ന ഇസിഎച്ച്എസ് പോളിക്ലിനിക്കുകളിലാണ് അവസരം. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ലബോറട്ടറി അസിസ്റ്റന്റ്, ഡെന്റൽ അസിസ്റ്റന്റ്, പ്യൂൺ തസ്തികളിലേക്കാണ് നിയമനം.വിരമിച്ച സൈനികർക്കും ഈ തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുള്ള സാധാരണക്കാർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കേണ്ടുന്ന അവസാന തീയതി ജൂലൈ 25 ആണ്. ഇസിഎച്ച്എസ് കണ്ണൂർ സ്റ്റേഷൻ സെല്ലിന്റെ പരിധിയിൽ വരുന്ന കാഞ്ഞങ്ങാട്, ഇരിട്ടി, കൽപ്പറ്റ, എന്നീ പോളിക്ലിനിക്കുകളിലാണ് ഒഴിവുകളുള്ളത്.also read; ഷോർട്ട് സർവീസ് കമ്മീഷൻ കോഴ്സ് ; വിവിധ എൻജിനിയറിങ് ശാഖയിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചുമൂന്ന് തസ്തികകളിലും ഓരോ ഒഴിവ് വീതമാണുള്ളത്. ലബോറട്ടറി അസിസ്റ്റന്റ് തസ്തികയിലേക്ക് കാഞ്ഞങ്ങാട് ആയിരിക്കും നിയമനം. ആരോഗ്യമേഖലയിൽ അ‍ഞ്ചു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കൽപ്പറ്റയിൽ ആയിരിക്കും പ്യൂണായി തിരഞ്ഞെടുക്കുന്നവരുടെ നിയമനം. എട്ടാം ക്ലാസ് ജയിച്ചവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം വേണം.താത്പര്യമുള്ള ഉദ്യോഗാർഥികൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഫോം ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാ ഫോമിനൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ എന്നിവയുടെ പകർപ്പുകൾ ഉള്ളടക്കം ചെയ്തിരിക്കണം. ഇതിന് പുറമേ വ്യക്തിഗത തിരിച്ചറിയൽ രേഖകളും അപേക്ഷയോടൊപ്പം സമർപ്പിക്കണം.The post എട്ടാം ക്ലാസ് പാസായോ ? കേന്ദ്രസർക്കാർ ശമ്പളം വാങ്ങാൻ അവസരം appeared first on Kairali News | Kairali News Live.