അയോധ്യ രാമക്ഷേത്ര കൊള്ളയിൽ ഇടപെടലുമായി സുപ്രീം കോടതി. ക്ഷേത്ര കൊള്ളയുമായി ബന്ധപ്പെട്ട ഹർജികളിൽ പ്രത്യേക അന്വേഷണ സംഘത്തോട് റിപ്പോർട്ട് തേടി. അന്വേഷണ പുരോഗതി വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ യു.പി. സർക്കാർ രൂപീകരിച്ച എസ്.ഐ.ടിയോടാണ് കോടതി നിർദേശിച്ചിട്ടുള്ളത്. അതേ സമയം കേന്ദ്രസർക്കാർ, ഉത്തർപ്രദേശ് സർക്കാർ, ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് എന്നിവർക്ക് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നോട്ടീസ് നോട്ടീസ് അയച്ചിട്ടുണ്ട്.ഹർജിക്കാർ ആവശ്യപ്പെടുന്ന കൂടുതൽ നടപടികളിലേക്ക് കടക്കുന്നതിന് മുൻപ് ഇതുവരെയുള്ള അന്വേഷണത്തിന്റെ പുരോഗതി പരിശോധിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന് നോട്ടീസ് അയക്കുന്നതിനെ സോളിസിറ്റർ ജനറൽ എതിർത്തെങ്കിലും കോടതി അത് പരിഗണിച്ചില്ല. ഒരാഴ്ചക്കുള്ളിൽ മറുപടി നൽകാനാണ് നിർദ്ദേശം.Also read: പൗരത്വം നിർണയിക്കൽ ന്യായവും സുതാര്യവുമാകണം; അസമിൽ 27 പേരെ വിദേശികളായി പ്രഖ്യാപിച്ച ഉത്തരവ് റദ്ദാക്കി സുപ്രീംകോടതിഅടുത്ത തിങ്കളാഴ്ച കേസ് കോടതി വീണ്ടും പരിഗണിക്കും. നിലവിലെ എസ് ഐ ടി അന്വേഷണം തൃപ്തികരമല്ലെന്നും കോടതി മേൽനോട്ടത്തിൽ സി ബി ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുമാണ് ഹർജികൾ സമർപ്പിക്കപ്പെട്ടിട്ടുള്ളത്. ക്ഷേത്ര ട്രസ്റ്റിന് സംഭാവനയായി ലഭിച്ച സ്വർണ്ണം, വെള്ളി തുടങ്ങിയ ആഭരണങ്ങൾ ഫൊറൻസിക് ഓഡിറ്റ് നടന്നത്തണമെന്നും , സാമ്പത്തിക ഇടപാടുകളിൽ സിഎജി ഓഡിറ്റ് നടത്തണമെന്നും ആവശ്യപ്പെടുള്ള ഹർജികളും കോടതി പരിഗണനയിൽ ഉണ്ട്.The post അയോധ്യ സംഘപരിവാർ കൊള്ള: കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ് appeared first on Kairali News | Kairali News Live.