ഓപ്പറേഷന്‍ തൂഫാന്‍;23 ലിറ്റര്‍ വാറ്റ് ചാരായവും കഞ്ചാവും പിടിച്ചെടുത്തു; രണ്ടുപേര്‍ അറസ്റ്റില്‍

Wait 5 sec.

റാന്നി |  23.250 ലിറ്റര്‍ വാറ്റ് ചാരായവും 48.31 ഗ്രാം കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍. റാന്നി പുതുശേരിമല പാറക്കലേത്ത് പടി കാരക്കാട് ഹൗസില്‍ ജസ്റ്റിന്‍ തോമസ്(34), പുതുശ്ശേരി മല ഇടക്കുന്നത്ത് വീട്ടില്‍ ബിജീഷ് എസ് വിജയന്‍ (34) എന്നിവരെയാണ് റാന്നി പോലീസ് അറസ്റ്റ് ചെയ്തത്.ഒന്നാംപ്രതി ജസ്റ്റിന്‍ തോമസിന്റെ വീടിന് പിന്‍വശത്തായി ഒരു കുഴിയില്‍ ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു ചാരായം ഒളിപ്പിച്ചിരുന്നത്. ഇയാളില്‍ നിന്നു തന്നെയാണ് കഞ്ചാവും കണ്ടെടുത്തത്. റാന്നി എസ് എച്ച് ഒ സിബി. എസ്, സി പി ഒമാരായ രാഹുല്‍, അസ്ലാന്‍, ആഞ്ചലോ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.Content Highlights: Ranni police arrested Justin Thomas and Bijeesh S Vijayan for possessing illicit liquor and ganja. The team recovered 23.250 liters of country-made alcohol and 48.31 grams of cannabis hidden behind the first accused’s house. The court remanded both individuals after they were produced by the police.