ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്താൻ നിരവധി നേതാക്കൾ എത്തിയിരുന്നു. ഉമ്മൻചാണ്ടി ഇരുന്ന അതേ കസേരയിൽ ഇരിക്കുമ്പോൾ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നതെന്ന് ആണ് വി ഡി സതീശൻ പറഞ്ഞത്. മറ്റു പലരും സോഷ്യൽ മീഡിയയിൽ കല്ലറയിൽ പുഷ്പാർച്ചന നടത്തുന്ന ചിത്രങ്ങളും പങ്കുവച്ചിരുന്നു. അതിൽ ഒന്ന് ഇപ്പോൾ വിമർശനങ്ങൾക്ക് വിധേയമായിരിക്കുകയാണ്. പാലക്കാട് മുൻ എം എൽ എ യും ലൈംഗികാതിക്രമ കേസിലെ പ്രതിയും ആയ രാഹുൽ മാങ്കൂട്ടത്തിലിന്റെ പോസ്റ്റിന് നേരെ ആണ് വിമർശനങ്ങൾ ഉയരുന്നത്.‘സാറിനരികെ, ആ തണലിനരികെ’ എന്ന അടിക്കുറിപ്പോടെ ആണ് രാഹുൽ സോഷ്യൽ മീഡിയയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയുടെ മുന്നിൽ നിന്നുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. എന്നാൽ ഇതിനു താഴെ കോൺഗ്രസ് അനുകൂലികൾ ഉൾപ്പെടെ അദ്ദേഹത്തെ വിമർശിച്ചാണ് കമന്റുകൾ നൽകിയിരിക്കുന്നത്. ഉമ്മൻ ചാണ്ടി സാർ ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ ആ പരിസരത്ത് അടുപ്പിക്കില്ലായിരുന്നു, കേരളം കണ്ട ഏറ്റവും ഉളുപ്പില്ലാത്ത ആളാരാണെന്നു ചോദിച്ചാൽ അക്ഷരം തെറ്റാതെ പറയാം രാഹുൽ മാങ്കൂട്ടത്തിൽ എന്ന്, ഇതിലും വലിയ രീതിയിൽ ഉമ്മൻചാണ്ടിയെ അവഹേളിക്കാൻ അപമാനിക്കാൻ മറ്റൊരു വഴി ഇല്ല, എന്തിന് ഈ പ്രഹസനം, പരിശുദ്ധമായ ചാണ്ടിയുടെ കല്ലറ കളങ്കപ്പെടുത്തി എന്ന് തുടങ്ങുന്നു കമന്റുകൾ.വളരെ മോശമായ രീതിയിൽ ആണ് സ്വന്തം പാർട്ടിയിലെ അനുഭാവികൾ തന്നെ രാഹുലിനെതിരെ കമന്റുകൾ ഇട്ടിരിക്കുന്നത്. രാഹുലിനെതിരെ കേസുകൾ ഉയർന്ന സമയത്തും സ്വന്തം പാർട്ടിയിൽ നിന്നും അദ്ദേഹത്തിന് എതിരെ സ്വരങ്ങൾ ഉയർന്നിരുന്നു.അതേസമയം മുഖ്യമന്ത്രി വി ഡി സതീശൻ്റെ അസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി ഉമ്മൻചാണ്ടി അനുസ്മരണം . പുതുപ്പള്ളിയിൽ നടന്ന ഉമ്മൻചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്തത് കെ സി വേണുഗോപാൽ . മുഖ്യമന്ത്രിക്ക് ജില്ലയിൽ പരിപാടികൾ ഉണ്ടായിരിക്കയാണ് അനുസ്മരണ പരിപാടിയിൽ നിന്നും ഒഴിവാക്കിയത് .മുഖ്യമന്ത്രി വി ഡി സതീശൻ കോട്ടയം ജില്ലയിൽ ഒന്നിലേറെ പരിപാടികൾ ഉണ്ടായിട്ടും, ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിലേക്ക് ക്ഷണമുണ്ടായില്ല. സതീശൻ മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ അനുസ്മരണ പരിപാടിയിൽ നിന്നുമാണ് അദ്ദേഹത്തെ പൂർണമായും ഒഴിവാക്കിയത്. മുഖ്യമന്ത്രിയുടെ അസാന്നിധ്യവും കെ സി വേണുഗോപാലിന്റെ സാന്നിധ്യവും രാഷ്ട്രീയ ചർച്ചക്കാണ് വഴി തുറക്കുന്നത്.ALSO READ: ഒരൊറ്റ തള്ളാ! പതിനാലാം വയസിൽ മുഖ്യമന്ത്രിയുടെ തെങ്ങുകയറ്റവും പ്രീഡിഗ്രിയും; വൈറലായി വീഡിയോരാവിലെ 10 മണിക്ക് പുതുപ്പള്ളിയിലായിരുന്നു പതിവ് പോലെ ഉമ്മൻചാണ്ടി അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. സതീശൻ ഒഴിവായതോ ഒഴിവാക്കിയതോ എന്ന ചോദ്യം വിവിധ കോണുകളിൽ നിന്ന് ഉയരുമ്പോൾ കെ സി വേണുഗോപാലാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.രാവിലെ നടന്ന വിപുലമായ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാതെ ഉച്ചയ്ക്ക് ഉമ്മൻചാണ്ടിയുടെ കബറിടത്തിൽ എത്തി വി ഡി സതീശൻ പുഷ്പാർച്ചന നടത്തിയതും ശ്രദ്ധേയമായി. അതേസമയം മുഖ്യമന്ത്രി അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാതിരുന്നത് രാഷ്ട്രീയ വിവാദം ആക്കരുതെന്നായിരുന്നു ചാണ്ടി ഉമ്മൻ്റെ പ്രതികരണം. തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ വി.ഡി സതീശൻ പങ്കെടുത്തില്ല.The post ഉമ്മൻ ചാണ്ടിയുടെ കല്ലറയ്ക്കരികിൽ നിന്ന് പോസ്റ്റ്; സോഷ്യൽ മീഡിയയിൽ രാഹുൽ മാങ്കൂട്ടത്തിലിന് കോൺഗ്രസ് അനുകൂലികളിൽ നിന്നുൾപ്പെടെ രൂക്ഷവിമർശനം appeared first on Kairali News | Kairali News Live.