ലോകകപ്പ് ഫൈനൽ പോരാട്ടത്തിന് കളിത്തട്ടുണരാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ അർജന്‍റീന കോച്ച് നൽകിയ രസകരമായ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. സ്പാനിഷ് യുവതാരം ലാമിൻ യമാലിനെ എങ്ങനെ തടയുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സ്കലോണി നൽകിയ മറുപടി ഇങ്ങനെ, ‘യമാലിനെ മുറിയിൽ പൂട്ടിയിടാൻ പറ്റുമോ’?മുറിയിൽ പൂട്ടിയിടുന്നതാണ് യമാലിനെ തടയാനുള്ള ഏറ്റവും നല്ല മാർഗമെന്ന് സ്കലോണി തമാശയായി പറഞ്ഞു. ഫൈനലിൽ യമാലിനെ തടയാൻ എന്ത് തന്ത്രമാണുള്ളതെന്നായിരുന്നു സ്കലോണിയോടുള്ള ചോദ്യം. ഇതിന് മറുപടിയായാണ് സ്കലോണി തമാശയായി മുറിയിൽ പൂട്ടിയിടുന്ന കാര്യം പറഞ്ഞത്. “യമലിനെ എങ്ങനെ തടയും? അവൻ ശരിക്കും പ്രതിഭാധനനായ കളിക്കാരനാണ്. ഫുട്ബോളിന് ലഭിച്ച അമൂല്യ നിധിയാണ് അവൻ. ഇത്രയും ചെറിയ പ്രായത്തിൽ മികവുറ്റ പ്രകടനം നടത്തുന്ന അവൻ തീർച്ചയായും ഒരു ഭാവിവാഗ്ദാനമാണ്. ഭാവിയിൽ സ്പെയിനിന് വേണ്ടി ഒട്ടനവധി നേട്ടങ്ങൾ കൊണ്ടുവരാൻ യമാലിന് കഴിയും.. പക്ഷേ അത് ഞായറാഴ്ചയായിരിക്കില്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. മെസിയെ പോലെ അവിശ്വസനീയമാംവിധം തടുക്കാൻ പ്രയാസമുള്ള കളിക്കാരിൽ ഒരാളാണ് അദ്ദേഹം,” സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ സ്കലോണി പറഞ്ഞു.Also Read- ‘എന്‍റെ ഗെയിം കഴിഞ്ഞ ലോകകപ്പിൽ തന്നെ പൂർത്തിയായി’; കരിയർ വീഡിയോ ഗെയിം പോലെയാണോയെന്ന ചോദ്യത്തിന് മെസിയുടെ മറുപടി“മാർച്ചിൽ സ്പെയിനിനെ നേരിടേണ്ടിയിരുന്നതിനാൽ ഞങ്ങൾ സ്പെയിനിന്‍റെ കളിയെക്കുറിച്ച് നന്നായി വിശകലനം ചെയ്തു, പക്ഷേ ഡിസംബർ മുതൽ ലോകകപ്പിൽ സാധ്യമായ എല്ലാ എതിരാളികളെയും ഞങ്ങൾ പഠിച്ചുകൊണ്ടിരുന്നു” സ്കലോണി പറഞ്ഞു.ഞായറാഴ്ചത്തെ ലോകകപ്പ് ഫൈനലിൽ മെസിയുടെ പ്രകടനത്തിനായാണ് താൻ കാത്തിരിക്കുന്നതെന്ന് സ്കലോണി പറഞ്ഞു. ലോകകപ്പിൽ അർജന്റീന ക്യാപ്റ്റന്റെ അവസാന മത്സരത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.Also Read- “ഞങ്ങൾക്ക് ആരും ഒന്നും വെറുതെ നൽകിയിട്ടില്ല,” വിമർശകരോട് മെസ്സിപത്രസമ്മേളനത്തിൽ മറഡോണയെ അനുസ്മരിച്ചും സ്കലോണി സംസാരിച്ചു. “നിർഭാഗ്യവശാൽ, മറഡോണ ഇപ്പോൾ നമ്മോടൊപ്പമില്ല, അദ്ദേഹത്തിന്‍റെ കളി ഇപ്പോഴും ആസ്വദിക്കാനാകുന്നതാണ്. ഇപ്പോഴത്തെ അർജന്‍റീന കളിക്കാരെവെച്ച് നോക്കുമ്പോൾ അദ്ദേഹം ഒരു ഇതിഹാസമാണ്,” സ്കലോണി പറഞ്ഞു.1962ന് ശേഷം ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീം ചരിത്രനേട്ടത്തിനരികെയാണ് സ്കലോണി പരിശീലിപ്പിക്കുന്ന അർജന്‍റീന ടീം. 1962ൽ ബ്രസീൽ ആണ് അവസാനമായി ലോകകപ്പ് നിലനിർത്തിയ ടീം.The post ‘യമാലിനെ മുറിയിൽ പൂട്ടിയിടാൻ പറ്റുമോ’? അർജന്റീന കോച്ചിന്റെ തമാശ കലർന്ന മറുചോദ്യം appeared first on Kairali News | Kairali News Live.