മുഖ്യമന്ത്രി വി ഡി സതീശന്റെ സുരക്ഷ; ആലുവയിൽ പൊലീസുകാരും കോൺ​ഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം

Wait 5 sec.

മുഖ്യമന്ത്രി വി ഡി സതീശന് സുരക്ഷ ഒരുക്കിയ പൊലീസുകാരും കോൺഗ്രസുകാരും തമ്മിൽ സംഘർഷം. സുരക്ഷയുടെ പേരിൽ ആലുവ പറമ്പയം ഭാഗത്ത് പാർക്ക് ചെയ്ത ബൈക്കുകൾ എടുത്തുമാറ്റാൻ പൊലീസ് ആവശ്യപ്പെട്ടതാണ് സംഘർഷത്തിൽ കലാശിച്ചത്.ജോലി തടസപ്പെടുത്തിയതിൽ മൂന്ന് പേർക്കെതിരെ കേസെടുത്തു. അതേസമയം കോൺഗ്രസ് പ്രവർത്തകരായതിനാൽ പേര് രേഖപ്പെടുത്താതെയാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന ആക്ഷേപവും ഉയരുന്നു.also read:‘അഭിനയ ലോകത്തിന്റെ ലയണൽ മെസിയാണ് മമ്മൂട്ടി’; അഭിനന്ദനവുമായി എം എ ബേബിനെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ആലുവ ദേശത്തെ വീട്ടിലേക്ക് മുഖ്യമന്ത്രിക്ക് സുരക്ഷയ്ക്കായി നിന്ന പൊലീസുകാരാണ് കോൺഗ്രസ് പ്രവർത്തകരുമായി സംഘർഷം ഉണ്ടാക്കിയത്. പറമ്പയം ഭാഗത്ത് പാർക്ക് ചെയ്ത ബൈക്കുകൾ എടുത്തുമാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. സുരക്ഷാ ഭീഷണി ഇല്ലാതിരുന്നിട്ടും പൊലീസ് സ്വീകരിച്ച നടപടി കോൺഗ്രസ് പ്രവർത്തകർ ചോദ്യം ചെയ്തു. അതോടെ പൊലീസും കോൺഗ്രസ് പ്രവർത്തകരും വാക്ക് തർക്കത്തിൽ ഏർപ്പെടുകയും കയ്യാങ്കളിയിൽ കലാശിക്കുകയും ചെയ്തു.ജോലി തടസ്സപ്പെടുത്തിയ കാരണത്താലാണ് ശ്യാം , റെനീഷ് , അഖിൽ എന്നിവരെ കസ്റ്റഡിയിലെടുത്തത്. ശ്യം ചെങ്ങമനാട് പഞ്ചായത്ത് ഡ്രൈവറാണ. മൂന്ന് പേരും സജീവ കോൺഗ്രസ് പ്രവർത്തകർ കൂടിയാണ്. എന്നാൽ പേര് വെളിപ്പെടുത്താതെ കണ്ടാലറിയുന്ന മൂന്ന പേർ എന്ന് രേഖപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത് . കോൺഗ്രസ് പ്രവർത്തകരായതിനാൽ ഉന്നതരുടെ ഇടപെടലുണ്ടായെന്നും അതിനാലാണ് എഫ് ഐ ആറിൽ പേര് രേഖപ്പെടുത്താതിരുന്നതെന്ന ആക്ഷേപവും ശക്തമാണ്.The post മുഖ്യമന്ത്രി വി ഡി സതീശന്റെ സുരക്ഷ; ആലുവയിൽ പൊലീസുകാരും കോൺ​ഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം appeared first on Kairali News | Kairali News Live.