72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ തിളക്കത്തോടെ മലയാള സിനിമ. മഹാനടൻ മമ്മൂട്ടി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമുഗത്തിലൂടെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അജയന്റെ രണ്ടാം മോഷണമെന്ന ചിത്രത്തിലെ അങ്ങുവാന കോണിൽ എന്ന ഗാനം ആലപിച്ച് വൈക്കം വിജയലക്ഷ്മി മികച്ച ഗായികയുമായി. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം ഭ്രമയുഗത്തിലൂടെ ഷഹ്നാദ് ജലാലും നേടി. മലയാള സിനിമാ ചരിത്രത്തിലെ തന്നെ വേറിട്ട കഥയുമായെത്തിയ ഫെമിനിച്ചി ഫാത്തിമയ്ക്കാണ് മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചത്.also read:ഒരേയൊരു മമ്മൂട്ടി; ഇത് നടനകാവ്യത്തിന്റെ നാലാം വിസ്മയംഅതേസമയം, യഥാർത്ഥ ജീവിതം പ്രേക്ഷകരിലേക്കെത്തിച്ച രാജ്കുമാർ പെരിയ സ്വാമിയാണ് (അമരൻ) മികച്ച സംവിധായകൻ. മികച്ച സിനിമയായി ആർട്ടിക്കിൾ 370 തെരഞ്ഞെടുത്തു. മികച്ച നടി യാമി ഗൗതം (ആർട്ടിക്കിൾ 370). മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം തെലുങ്ക് സിനിമയായ പുഷ്പക്ക് വേണ്ടി ദീപാലി ശർമയും ശീതൾ ശർമയും സ്വന്തമാക്കി. മനുഷ്യബന്ധങ്ങളുടെ കഥ പറയുന്ന മെയ്യഴകൻ ശബ്ദ മിശ്രണത്തിന് പുരസ്കാരം ലഭിച്ചു. മികച്ച ഫിലിം ക്രിട്ടിക് അവാർഡ് സഞ്ജയ് ശ്രീവാസ്തവ നേടി. നോൺ ഫീച്ചർ ഫിലിമിൽ ഭദ്രകാളി നാടകത്തിന് പ്രത്യേക പരാമർശം. കന്നട സിനിമയെക്കുറിച്ചുള്ള സിനിമയ്ക്ക് പ്രദീപ് കുമാർ ഷെട്ടിക്ക് പുരസ്കാരവും ലഭിച്ചു. മികച്ച വിവരണത്തിനുള്ള പുരസ്കാരം സൗന്ദര്യ ജയചന്ദ്രനാണ് ലഭിച്ചിരിക്കുന്നത്.The post മികച്ച നടൻ മമ്മൂട്ടി, മികച്ച ഗായിക വൈക്കം വിജയലക്ഷ്മി; ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ തിളക്കത്തോടെ മലയാള സിനിമ appeared first on Kairali News | Kairali News Live.