72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മികച്ച നടനുള്ള നേട്ടം കൊയ്ത മഹാനടൻ മമ്മൂട്ടിയെ അഭിനന്ദിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. അഭിനയ ലോകത്തിന്റെ ലയണൽ മെസിയാണ് മമ്മൂട്ടിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. താരതമ്യമില്ലാത്ത മഹാശിഖരങ്ങൾ ഇനിയും മമ്മൂട്ടി കീഴടക്കട്ടെയെന്നും സ്നേഹ പൂർവമുള്ള ആലിംഗനങ്ങളെന്നും എം എ ബേബി കൂട്ടിച്ചേർത്തു.also read:മികച്ച നടൻ മമ്മൂട്ടി, മികച്ച ഗായിക വൈക്കം വിജയലക്ഷ്മി; ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ തിളക്കത്തോടെ മലയാള സിനിമമികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ ഫെമിനിച്ചി ഫാത്തിമയ്ക്ക് നല്ല ഉള്ളടക്കമുള്ള സിനിമയാണെന്നും എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിക്കിൾ 370 എന്ന ചിത്രത്തിന്റെ ഉള്ളടക്കത്തെ കുറിച്ചറിയില്ലെന്നും ആർട്ടിക്കിൾ എടുത്ത് കളഞ്ഞത് ഭരണഘടനയുടെ അന്തസ്സത്തയ്ക്കെതിരായ നടപടി ആയിരുന്നുവെന്നും എം എ ബേബി ഓർമിപ്പിച്ചു. അതാണ് ഉള്ളടക്കമെങ്കിൽ സന്തോഷമെന്നും അദ്ദേഹം വ്യക്തമാക്കി. ഗോഡ്സെയെ കുറിച്ചുള്ള സിനിമയ്ക്കും അവാർഡ് കൊടുക്കുന്ന സാഹചര്യമാണ് ഇന്ത്യയിൽ രൂപപ്പെട്ട് വരുന്നതെന്നും എം എ ബേബി വിമർശിച്ചു.The post ‘അഭിനയ ലോകത്തിന്റെ ലയണൽ മെസിയാണ് മമ്മൂട്ടി’; അഭിനന്ദനവുമായി എം എ ബേബി appeared first on Kairali News | Kairali News Live.