ഈ ഓണം സിനിമകളുടേയും; തീയറ്റർ പൂരപ്പറമ്പാക്കാൻ ഖലീഫയും തുടക്കവും ഓണത്തിനെത്തും

Wait 5 sec.

പതിവു തെറ്റാതെ ഇക്കൊല്ലവും സിനിമകളുടെ പൂരക്കാലമാണ് ഓണക്കാലം. ഓണസമ്മാനമായി ഇത്തവണ എത്തുന്നത് നിരവധി ചിത്രങ്ങളാണെത്തുന്നത്. പൃഥിരാജും, ദുൽഖർ സൽമാനും, മോഹൻലാലിന്റെ മകൾ വിസ്മയ അരങ്ങേറ്റം കുറിക്കുന്ന ചിത്രവും എത്തുന്നത് ഓണത്തിനാണ്. ഫാമിലി, കോമഡി, ത്രില്ലർ തുടങ്ങിയ വിഭാഗങ്ങളിലെല്ലാം ഇത്തനവണ ഓണ റിലീസുണ്ട്. ഖലീഫ, തുടക്കം, വിശ്വനാഥ് ആൻഡ് സൺസ്, പിന്നാലെ, ഐ ആം ഗെയിം തുടങ്ങിയവയാണ് പ്രധാന ഓണം റിലീസുകൾ.ഓണം റിലീസ് ചിത്രങ്ങളിൽ പ്രധാനപ്പെട്ടത് മോഹന്‍ലാലിന്റെ മകൾ വിസ്മയ ആദ്യമായി അഭിനയിക്കുന്ന ‘തുടക്ക’മാണ്. ഫാമിലി ഡ്രാമയാണ് ചിത്രം. ഓഗസ്റ്റ് ഏഴിന് റിലീസാകുന്ന ചിത്രം ജൂഡ് ആന്തണി ജോസഫാണ് സംവിധാനം ചെയ്യുന്നത്. മോഹൻലാലും വിസ്മയയും അരവിന്ദ് സദാശിവനുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. അഖിൽ കൃഷ്ണ, ജൂഡ് ആന്തണി, ലിനീഷ് നെല്ലിക്കല്‍ എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശീർവാദ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന തുടക്കത്തിൽ ജിബിൻ ഗോപിനാഥ്, സായ് കുമാർ, കോട്ടയം രമേശ്, മനോജ് കെ. ജയൻ, ജാഫർ ഇടുക്കി, ആശിഷ് ജോ ആന്റണി, മുന്‍ മന്ത്രിയും നടനുമായ ഗണേഷ് കുമാർ, ബോബി കുര്യൻ, ജയാ കുറുപ്പ്, ചിപ്പി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.also read; ആദി ദ്രാവിഡ‍ ഹോസ്റ്റലിൽ മിന്നൽ പരിശോധന നടത്തി വിജയ്; ചോറിലെ പുഴു ഉൾപ്പെ‍ടെ പരാതിക്കെട്ടഴിച്ച് വിദ്യാർത്ഥികൾപൃഥിരാജ് നായകനാകുന്ന ‘ഖലീഫ’യാണ് മറ്റൊരു പ്രധാന ചിത്രം. ജിനു ഏബ്രഹാം തിരക്കഥയെഴുതി വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫ ഓഗസ്റ്റ് 20ന് തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. ആക്ഷൻ ക്രൈം ത്രില്ലർ ചിത്രമായ ‘ഖലീഫ’യിൽ മോഹൻലാലും പൃഥിരാജ് സുകുമാരനും ടൊവീനോ തോമസുമാണ് പ്രധാന വേഷത്തിലെത്തുന്നത്. സ്വർണക്കള്ളകടത്ത് കഥാപരിസരമായിരിക്കുന്ന ഖലീഫ പ്രതികാരത്തിന്റെയും തിരിച്ചടിയുടെയും കഥയാണ് പറയുന്നത്. ഇന്ദ്രൻസും ബോളിവുഡ് താരം നീൽ നിതിൻ മുകേഷും കൃതി ഷെട്ടിയും അഭിനയിക്കുന്നുണ്ട്.‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘പ്രേമലു’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’. ഓഗസ്റ്റ് മാസം തിയറ്ററിലെത്തുന്ന ചിത്രത്തിൽ മമിത ബൈജുവും നിവിന്‍ പോളിയും സംഗീത് പ്രതാപുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കിരൺ ജോസിയും ഗിരീഷ് എ.ഡിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രായ വ്യത്യാസമുള്ള ജീവിത പങ്കാളികളുടെ കഥയാണ് ചിത്രം പറയുന്നത്. റൊമാന്റിക് കോമഡി ചിത്രമാണിത്. റോഷൻ ഷാനാവാസ്, വിനയ് ഫോർട്ട്, ശ്രിന്റാ, മീനാക്ഷി രവീന്ദ്രൻ, ബിന്ദു പണിക്കർ, സുരേഷ് കൃഷ്ണ, ശ്യാം മോഹൻ എന്നിവരാണ് അഭിനേതാക്കൾ.The post ഈ ഓണം സിനിമകളുടേയും; തീയറ്റർ പൂരപ്പറമ്പാക്കാൻ ഖലീഫയും തുടക്കവും ഓണത്തിനെത്തും appeared first on Kairali News | Kairali News Live.