2026 Maruti Brezza ഫേസ്‍ലിഫ്റ്റ് 24ന് വിപണിയിൽ; പുതിയ എൻജിനും കിടിലൻ ഫീച്ചറുകളും; പ്രതീക്ഷകൾ വാനോളം

Wait 5 sec.

മുംബൈ | മാരുതി സുസുക്കിയുടെ (Maruti Suzuki) ജനപ്രിയ എസ്‌യുവി (SUV) ആയ ബ്രെസ്സയുടെ (Brezza) പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ജൂലൈ 24-ന് വിപണിയിൽ എത്തും. വാഹനത്തിന്റെ വരവിന് മുന്നോടിയായി സാങ്കേതിക വിവരങ്ങളും പ്രത്യേകതകളും ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. [Best SUV Car] എന്ന നിലയിൽ വിപണിയിൽ സജീവമാകാനാണ് മാരുതി ലക്ഷ്യമിടുന്നത്. പ്രധാനമായും എഞ്ചിൻ ഓപ്ഷനുകളിലും ഫീച്ചറുകളിലും വലിയ മാറ്റങ്ങളാണ് കമ്പനി വരുത്തിയിരിക്കുന്നത്.പുതിയ ബ്രെസ്സയിൽ മാരുതിയുടെ 1.0 ലിറ്റർ ബൂസ്റ്റർജെറ്റ് (Boosterjet) പെട്രോൾ എൻജിൻ ലഭ്യമാക്കുന്നു എന്നതാണ് ഏറ്റവും വലിയ ആകർഷണം. ഇത് 109 ബി എച്ച് പി കരുത്തും 170 എൻ എം ടോർക്കും ഉത്പാദിപ്പിക്കുന്നു. തുടക്കത്തിൽ മാനുവൽ ട്രാൻസ്മിഷൻ (MT) ഓപ്ഷൻ മാത്രമായിരിക്കും ഈ എൻജിനിൽ ലഭ്യമാവുക. നിലവിലുള്ള 1.5 ലിറ്റർ പെട്രോൾ എൻജിൻ തുടരുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ എൻജിൻ അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലും ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലും (AT) ലഭ്യമാണ്.പുറമെയും അകത്തും വലിയ മാറ്റങ്ങൾ പുതിയ മോഡലിന് ലഭിക്കുന്നുണ്ട്. എൽ ഇ ഡി (LED) ഫോഗ് ലാമ്പുകൾ, പുതിയ ഡിസൈനിലുള്ള അലോയ് വീലുകൾ, വാഹനത്തിനടിയിൽ ഘടിപ്പിക്കുന്ന സി എൻ ജി (CNG) ടാങ്ക് എന്നിവയാണ് എക്സ്റ്റീരിയർ മാറ്റങ്ങളിൽ പ്രധാനം. ഇന്റീരിയറിൽ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 64 കളർ ആംബിയന്റ് ലൈറ്റിംഗ് എന്നിവ നൽകിയിട്ടുണ്ട്. ഉയർന്ന വേരിയന്റുകളിൽ മാത്രമായിരിക്കും ഈ സൗകര്യങ്ങൾ ലഭിക്കുക.സബ് 4 മീറ്റർ ചട്ടങ്ങൾ പാലിച്ച് വാഹനം വിപണിയിലെത്തിക്കുന്നതിലൂടെ കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് പുതിയ ബ്രെസ്സ ലഭ്യമാക്കാൻ മാരുതിക്ക് സാധിക്കും. ടാറ്റ നെക്സോൺ, മാരുതി ഫ്രോങ്ക്സ്, ടൊയോട്ട ടെയ്സർ, മഹീന്ദ്ര എക്സ് യു വി 3 എക്സ് ഒ, കിയ സോണറ്റ്, കിയ സൈറോസ്, ഹ്യുണ്ടായ് വെന്യു തുടങ്ങി നിരവധി വാഹനങ്ങളുമായിട്ടാണ് ബ്രെസ്സ മത്സരിക്കുന്നത്.Content Highlights: Maruti Suzuki will launch the new Brezza facelift on July 24. The SUV features a 1.0-litre Boosterjet engine and updated interiors. It will compete with Tata Nexon and Kia Sonet.