72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടനുള്ള പുരസ്കാരം നേടി മലയാളത്തിൻ്റെ സ്വന്തം മമ്മൂട്ടി. രണ്ടുപേരാണ് ഇത്തവണ മികച്ച നടനുള്ള പുരസ്കാരം നേടിയിരിക്കുന്നത്. നടൻ മമ്മൂട്ടിക്കും ബോളിവുഡ് നടൻ കാർത്തിക് ആര്യനുമാണ് പുരസ്കാരങ്ങൾ. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം സിനിമയിലെ അഭിനയ മികവിനാണ് മമ്മൂട്ടിക്ക് പുരസ്കാരം ലഭിച്ചത്. ഇത് നാലാം തവണയാണ് മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം ലഭിക്കുന്നത്. കൂടാതെ ഭ്രമയുഗം മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്.also read:‘ഏത് കാര്യത്തിലും നുണ പറയുന്ന മുഖ്യമന്ത്രിയുടെ ശീലം കേരളത്തിന് അപമാനമായി മാറിയിരിക്കുന്നു’; വിമർശിച്ച് സിപിഐഎം1989ൽ ഒരു വടക്കൻ വീരഗാഥ, മതിലുകൾ എന്നീ ചിത്രങ്ങൾക്കും 1993ൽ വിധേയൻ, പൊന്തൻമാട എന്നീ ചിത്രങ്ങൾക്കും 1999ൽ ഡോ. ബാബാസാഹേബ് അംബേദ്കർ എന്ന ചിത്രത്തിനും അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നാലാം തവണ സ്വന്തമാക്കുന്ന മമ്മൂട്ടി ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ ദേശീയ പുരസ്‌കാരങ്ങൾ നേടിയ അഭിനേതാക്കളിൽ ഒരാളെന്ന നേട്ടവും ഇതിനകം സ്വന്തമാക്കി കഴിഞ്ഞു.The post ഭ്രമിപ്പിച്ച് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി; ദേശീയ പുരസ്കാരം നേടുന്നത് നാലാം തവണ appeared first on Kairali News | Kairali News Live.