കള്ളപരാതിയിൽ മോഷണ കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരിയെ 6 മണിക്കൂർ ചോദ്യം ചെയ്ത സംഭവത്തിൽ കൊട്ടാരക്കര റൂറൽ എസ് പി അന്വേഷണത്തിന് ഉത്തരവിട്ടു. ശാസ്താംകോട്ട ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. കൊല്ലം ശൂരനാട് പൊലീസാണ് ഭിന്നശേഷിക്കാരിയെ മാനസികമായി പീഡിപ്പിച്ചത്. സ്വർണ്ണം നഷ്ടപ്പെട്ടെന്ന പരാതിപ്പെട്ട യുവതി തന്നെ സ്വന്തം വീട്ടിൽ നിന്നു തന്നെ സ്വർണ്ണം തിരികെ കിട്ടി എന്നറിയിച്ച് പരാതി പിൻവലിച്ചിരുന്നു.കൊല്ലം കുന്നത്തൂർ ഏഴാം മയിൽ കൊച്ചപ്പ്ലാമൂട് സ്വദേശിനിയും പോളിയോ ബാധിതയുമായ യുവതിയെയും സഹോദരനെയുമാണ് കള്ള പരാതിയുടെ അടിസ്ഥാനത്തിൽ ശൂരനാട് പൊലീസ് ആറ് മണിക്കൂറോളം ചോദ്യം ചെയ്തത്. രാഖി എന്ന സ്ത്രീ തന്റെ 14 പവൻ സ്വർണം നഷ്ടപ്പെട്ടുവെന്നും യുവതിയെയും സഹോദരനെയും സംശയമുണ്ടെന്നും കാണിച്ച് ജൂൺ 12നാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ സ്റ്റേഷനിൽ ഹാജരായ രണ്ടുപേരെയും ഉച്ചയ്ക്ക് 1:30 മുതൽ വൈകുന്നേരം 6:30 വരെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന യുവതിക്ക് പൊലീസിൽ നിന്ന് കടുത്ത മാനസിക പീഡനം നേരിടേണ്ടി വരികയായിരുന്നു.also read:വീണ്ടും വീഴ്ച; ഓടുന്ന സ്കൂൾ ബസിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ് വിദ്യാർത്ഥിക്ക് പരുക്കേറ്റുഎന്നാൽ പരാതി നൽകിയ രാഖി പിന്നീട് 14-ാം തീയതി സ്വർണവുമായി സ്റ്റേഷനിൽ ഹാജരാവുകയും, തനിക്ക് സ്വർണം തിരികെ ലഭിച്ചെന്നും പരാതിയില്ലെന്നും അറിയിക്കുകയായിരുന്നു. സ്വർണം എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്താതെ പൊലീസ് യുവതിയോടും സഹോദരനോടും പോകാൻ പറയുകയായിരുന്നു.The post കൊല്ലത്ത് ഭിന്നശേഷിക്കാരിയെ മാനസികമായി പീഡിപ്പിച്ച സംഭവം; പൊലീസിന് തിരിച്ചടി, അന്വേഷണത്തിന് ഉത്തരവിട്ട് കൊട്ടാരക്കര റൂറൽ എസ് പി appeared first on Kairali News | Kairali News Live.