ഓടുന്ന സ്കൂൾ ബസിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ് വിദ്യാർത്ഥിക്ക് പരുക്കേറ്റു. ഉമ്മത്തൂർ എസ്ഐഎച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാർഥിനിക്കാണ് പരിക്കേറ്റത്. വിദ്യാർഥിനി കല്ലാച്ചിയിലും, തലശ്ശേരി ആശുപത്രിയിലും ചികിത്സ തേടി.ബസിൻ്റെ ഡോറിന്റെ പെൺകുട്ടി റോഡിലെ ചളിയിലേക്ക് തെറിച്ചുവീണത്. വെള്ളിയാഴ്ച വൈകിട്ട് കല്ലിക്കണ്ടി പാറക്കട് റോഡിൽ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം.also read:മിഡിൽ ഈസ്റ്റിലെ കരുത്തരായ 100 ബിസിനസ് നേതാക്കളുടെ പട്ടിക പുറത്തുവിട്ട് സിഎൻബിസി അറേബ്യ; മലയാളി സാന്നിധ്യമായി എം.എ. യൂസഫലിയും ഡോ. ഷംഷീർ വയലിലുംകുട്ടി ഷൂ ധരിച്ചിരുന്നതിനാലാണ് കാലിന് വലിയ പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടത്. കുട്ടി റോഡിലേക്ക് തെറിച്ചു വീഴുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ബസിൽ സുരക്ഷിതമായ യാത്ര ഒരുക്കുന്നതിൽ സ്‌കൂൾ അധികൃതർക്ക് വീഴ്ച്ചയുണ്ടായെന്നും വിദ്യാർത്ഥികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നതിനിടെയാണ് ബസിൽ നിന്നും കുട്ടി പുറത്തേക്ക് വീണതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.updating….The post വീണ്ടും വീഴ്ച; ഓടുന്ന സ്കൂൾ ബസിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ് വിദ്യാർത്ഥിക്ക് പരുക്കേറ്റു appeared first on Kairali News | Kairali News Live.