യുക്രൈനിൽ കപ്പൽ ആക്രമണത്തിൽ മരിച്ചവരിൽ മലയാളിയും; മരിച്ചത് കാസർ​ഗോഡ് സ്വദേശി

Wait 5 sec.

യുക്രൈനിൽ കപ്പൽ ആക്രമണത്തിൽ മരിച്ചവരിൽ മലയാളിയും. കാസർ​ഗോ‍ഡ് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശി അഖിൽ ജോയനാണ് മരിച്ചത്. 26 വയസായിരുന്നു. മർച്ചന്റ് നേവി ജീവനക്കാനാണ് അഖിൽ.യുക്രൈനിൽ ചരക്കു കപ്പലിനു നേരയാണ് റഷ്യ മിസൈലാക്രമണം നടത്തിയത്. അഖിൽ ജോയൻ ഉൾപ്പെടെ 10 പേരാണ് ആക്രമണത്തിൽ മരിച്ചത്. ജോയൻ, സാലി എന്നിവരുടെ മകനാണ് അഖിൽ. കൊല്ലപ്പെട്ടവരിൽ നാലു പേർ ഇന്ത്യക്കാരാണ്. മറ്റൊരു ഇന്ത്യക്കാരൻ ​ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്.Also Read: സിജെപി പ്രതിഷേധം തുടരും: ജന്തർ മന്തറിൽ നിന്ന് പൊലീസ് പിൻവാങ്ങി; മോദിയുടെ വാഴ്ചയുടെ അവസാനത്തിന്റെ ആരംഭമാണ് ഈ സമരമെന്ന് എം എ ബേബി ‌‌ഗോൾഡൻ ലിയോ എന്ന ചരക്കുകപ്പലിന് നേരെയാണ് റഷ്യ മിസൈലാക്രമണം നടത്തിയത്. മരിച്ചവരിൽ ഒമ്പത് പേർ കപ്പൽ ജീവനക്കാരും ഒരാൾ യുക്രൈനിലെ ഹാർബർ പൈലറ്റുമാണെന്നാണ് വിവരം. ആക്രമണ സമയത്ത് കപ്പലിൽ 17 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ എട്ടുപേരെ യുക്രൈനിയൻ നാവകസേന രക്ഷപ്പെടുത്തി. 17 പേരിൽ 5 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.The post യുക്രൈനിൽ കപ്പൽ ആക്രമണത്തിൽ മരിച്ചവരിൽ മലയാളിയും; മരിച്ചത് കാസർ​ഗോഡ് സ്വദേശി appeared first on Kairali News | Kairali News Live.