കൊല്ലം| കൊല്ലം ചടയമംഗലത്ത് പതിമൂന്നുകാരനെ ക്രൂരമായി മര്‍ദിച്ച രണ്ടാനച്ഛന് അറസ്റ്റില്‍. മുഖ്യമന്ത്രിയുടെ ഇടപെടലിന് പിന്നാലെ പ്രതിയെ പിടികൂടിയത്. ചടയമംഗലം സ്വദേശി രാജേഷിനെ ഓയൂരില്‍ വെച്ചാണ് പേലീസ് അറസ്റ്റ് ചെയ്തത്.മദ്യലഹരിയില്‍ രാജേഷ് കുട്ടിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം ലോകമറിഞ്ഞതും ചടയമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചതും. രാജേഷിന് കുട്ടിയെ ഇഷ്ടമല്ലെന്ന് കുഞ്ഞിന്റെ മാതാവ് ശാലിനി പ്രതികരിച്ചു.ആദ്യ വിവാഹത്തിലെ മകനോടുള്ള ഇഷ്ടക്കേടാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്ന് കുട്ടിയുടെ അമ്മ വെളിപ്പെടുത്തി. മര്‍ദ്ദനത്തില്‍ പരുക്കേറ്റ കുട്ടിയ്ക്ക് അടിയന്തര ചികിത്സ നല്കാന് മന്ത്രി ബിന്ദു കൃഷ്ണ നിര്‍ദേശം നല്കി. സംഭവത്തില്‍ സംസ്ഥാന ബാലവാകാശ കമ്മിഷന് കേസെടുത്തു.Content Highlights: Police in Kollam arrested a stepfather for brutally assaulting a 13-year-old boy after a video of the incident went viral. Following the Chief Minister’s intervention, the accused was caught in Oyoor. The Child Rights Commission has registered a case and medical care was ordered for the injured child.