ഫോറൻസിക് സയൻസ് മേഖലയിൽ ഉന്നതപഠനവും തൊഴിൽസാധ്യതകളും ലക്ഷ്യമിടുന്നവർക്ക് അവസരം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷനൽ ഫോറൻസിക് സയൻസ് യൂനിവേഴ്സിറ്റി (എൻ എഫ് എസ് യു) 2026-27 അധ്യയന വർഷത്തേക്കുള്ള രണ്ട് എം എസ്സി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഫോറൻസിക് ഡെന്റിസ്ട്രി, ഫോറൻസിക് നഴ്സിംഗ് എന്നീ വിഷയങ്ങളിലാണ് പ്രവേശനം. രണ്ട് വർഷമാണ് പഠനകാലാവധി. ഗാന്ധിനഗർ ക്യാമ്പസിലെ മെഡിക്കോ-ലീഗൽ സ്റ്റഡീസ് വിഭാഗത്തിലാണ് കോഴ്സുകൾ നടത്തുന്നത്. ഓരോ പ്രോഗ്രാമിലും 20 സീറ്റുകൾ വീതമുണ്ട്.എം എസ്സി ഫോറൻസിക് ഡെന്റിസ്ട്രിസീറ്റുകൾ: 20യോഗ്യത: ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ (ഡി സി ഐ) അംഗീകാരമുള്ള സ്ഥാപനത്തിൽനിന്ന് ബി ഡി എസ് ബിരുദം നേടിയിരിക്കണം.ജനറൽ, ഒ ബി സി-എൻ സി എൽ, ഇ ഡബ്ല്യു എസ്. വിഭാഗങ്ങൾക്ക് കുറഞ്ഞത് 55 ശതമാനം മാർക്ക്.എസ് സി, എസ് ടി, ഭിന്നശേഷി വിഭാഗങ്ങൾക്ക് കുറഞ്ഞത് 50 ശതമാനം മാർക്ക്.പഠനവിഷയങ്ങൾ: ഫോറൻസിക് സയൻസ് ആൻഡ് ബയോമെട്രിക്സ്, ഫോറൻസിക് ഓഡോന്റോളജി, ഹ്യൂമൻ ഫിസിയോളജി, ബേസിക് ബയോകെമിസ്ട്രി, ക്രിമിനോളജി, നിയമപഠനം, എത്തിക്സ്, ഫോറൻസിക് ജനറ്റിക്സ്, ബയോസ്റ്റാറ്റിസ്റ്റിക്സ്, ഫോറൻസിക് പത്തോളജി, ടോക്സിക്കോളജി, റേഡിയോളജി, ഫോറൻസിക് മെഡിസിൻ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുന്നു.സൈദ്ധാന്തിക പഠനത്തോടൊപ്പം പ്രായോഗിക പരിശീലനത്തിനും പ്രാധാന്യമുണ്ട്. വിദഗ്ധരുടെ ക്ലാസ്സുകൾ, പ്രൊജക്ട് പ്രവർത്തനങ്ങൾ, മോക്ക് കോർട്ട്റൂം പരിശീലനം, കോടതി സന്ദർശനം, കേസ് സ്റ്റഡി അവതരണം എന്നിവയും പഠനത്തിന്റെ ഭാഗമാണ്.തിരഞ്ഞെടുപ്പ്: ബിരുദ പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കും.ഫീസ്: ഒരു സെമസ്റ്ററിന് 65,000 രൂപ.എം എസ്സി ഫോറൻസിക് നഴ്സിംഗ്സീറ്റുകൾ: 20യോഗ്യത: ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ അംഗീകാരമുള്ള സർവകലാശാലയിൽനിന്ന് താഴെപ്പറയുന്ന ഏതെങ്കിലും ബിരുദം നേടിയിരിക്കണം. ബി എസ്സി നഴ്സിംഗ്, ബി എസ്സി ഓണേഴ്സ് നഴ്സിംഗ്, പോസ്റ്റ് ബേസിക് ബി എസ്സി നഴ്സിംഗ്മാർക്ക്, യോഗ്യത: ജനറൽ, ഒ ബി സി -എൻ സി എൽ, ഇ. ഡബ്ല്യു എസ് വിഭാഗങ്ങൾക്ക് 55 ശതമാനം.എസ് സി, എസ് ടി വിഭാഗങ്ങൾക്ക് 50 ശതമാനം.രാജ്യത്തെ ഏതെങ്കിലും സ്റ്റേറ്റ് നഴ്സിംഗ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം. അടിസ്ഥാന ബി എസ്സി നഴ്സിംഗ് പഠനത്തിനുശേഷം ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ നിബന്ധനകൾ പ്രകാരം ഒരു വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.പഠനവിഷയങ്ങൾ: നഴ്സിംഗ് എജ്യുക്കേഷൻ, അഡ്വാൻസ്ഡ് നഴ്സിംഗ് പ്രാക്ടീസ്, നഴ്സിംഗ് റിസർച്ച് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, ഫോറൻസിക് നഴ്സിംഗ്, നഴ്സിംഗ് മാനേജ്മെന്റ് എന്നിവയാണ് പ്രധാന വിഷയങ്ങൾ.ക്ലാസ്സ് പഠനത്തിനു പുറമേ ക്ലിനിക്കൽ പരിശീലനം, ഫോറൻസിക് വിദഗ്ധരുടെ ക്ലാസുകൾ, മോക്ക് കോർട്ട്റൂം പരിശീലനം, കോടതി സന്ദർശനം, കേസ് സ്റ്റഡി അവതരണം എന്നിവക്കും അവസരമുണ്ട്.തിരഞ്ഞെടുപ്പ്: ബിരുദത്തിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കും.ഫീസ്: ഒരു സെമസ്റ്ററിന് 65,000 രൂപ.എങ്ങനെ അപേക്ഷിക്കാം?നാഷനൽ ഫോറൻസിക് സയൻസ് യൂനിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 15. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റായ https://nfsu.ac.in സന്ദർശിക്കുക.Content Highlights: National Forensic Sciences University has invited applications for its 2026-27 MSc programs in Forensic Dentistry and Forensic Nursing at the Gandhinagar campus. Each two-year course offers 20 seats with merit-based selection for BDS and BSc Nursing graduates. Online applications close on December 15.