തൊടുപുഴ | ഇടുക്കി ശാന്തന്‍പാറയില്‍ മധ്യവയസ്കയെ ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ചേരിയാര്‍ സ്വദേശിയായ റാണി (55)യെ ആണ് വീടിന് സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ നിന്ന് തല വേര്‍പെട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.ചേരിയാറിലെ വീട്ടില്‍ റാണി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. രാവിലെ അയല്‍വാസി ഇവരുടെ വീട്ടില്‍ എത്തിയപ്പോഴാണ് വീടിന് സമീപം മൃതദേഹം കണ്ടത്.വീടിന്റെ സമീപത്തുനിന്ന് ചോരപ്പാടുകളും റാണിയുടേതെന്ന് സംശയിക്കുന്ന ചെരിപ്പുകളും കണ്ടെത്തിയിട്ടുണ്ട്. ഇടുക്കി എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസും ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്ത് പരിശോധന നടത്തി.കഴിഞ്ഞ ദിവസം പകല്‍ നാട്ടുകാര്‍ റാണിയെ ചേരിയാര്‍ കവലയില്‍ വെച്ച് കണ്ടിരുന്നു. പിന്നീട് ഇവര്‍ തിരികെ വീട്ടില്‍ എത്തിയപ്പോഴോ രാത്രിയിലോ ആകാം കൊലപാതകം നടന്നതെന്നാണ് വിലയിരുത്തല്‍. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ സമീപത്തു താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും പോാലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.Content Highlights: A 55-year-old woman named Rani was found brutally murdered with her head severed near her house in Shantanpara, Idukki. Police and forensic experts inspected the site and shifted the body to Idukki Medical College. Investigation is underway focusing on nearby migrant workers.