മാഞ്ചസ്റ്റര്‍ | മൗറീഷ്യോ പൊച്ചെറ്റിനോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പുതിയ പരിശീലകന്. മൈക്കല്‍ കാരിക്കിനെ പുറത്താക്കിയതിനു പിന്നാലെ നിയമനം. യു എസ് ദേശീയ പുരുഷ ടീമുമായുള്ള ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പൊച്ചെറ്റിനോയെയും അദ്ദേഹത്തിന്റെ സപ്പോര്‍ട്ട് സ്റ്റാഫിനെയും വിട്ടുനല്‍കുന്നതിനായി യു എസ് സോക്കര്‍ ഫെഡറേഷനുമായി കരാറിലെത്തിയതായി ക്ലബ് അറിയിച്ചു. രണ്ടര വര്‍ഷത്തേക്കാണ് കരാര്‍. ഇതുപ്രകാരം 2029 ജൂണ്‍ വരെ പൊച്ചെറ്റിനോ യുനൈറ്റഡില്‍ തുടരും.മുമ്പ് സതാംപ്ടണ്, ടോട്ടനം ഹോട്സ്പര്‍, ചെല്‍സി ക്ലബുകളെ പരിശീലിപ്പിച്ചിട്ടുള്ള അര്‍ജന്റീനക്കാരനായ പൊച്ചെറ്റിനോക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മികച്ച അനുഭവസമ്പത്തുണ്ട്. ഫ്രഞ്ച് ലീഗ് വണ്‍ ക്ലബായ പി എസ് ജിയുടെ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2026 ഫിഫ ലോകകപ്പില്‍ യു എസിനെ പ്രീ ക്വാര്‍ട്ടര്‍ വരെ എത്തിച്ചിരുന്നു.നേരത്തേ സീസണിലെ മോശം തുടക്കത്തെ തുടര്‍ന്നാണ് മൈക്കല്‍ കാരിക്കിനെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. പ്രീമിയര്‍ ലീഗില്‍ പത്ത് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രം നേടിയ ടീം എട്ട് പോയിന്റുമായി 18-ാം സ്ഥാനത്താണ്. ഈ അവസ്ഥയില്‍ നിന്ന് ക്ലബിനെ മികച്ച നിലയിലേക്കെത്തിക്കുകയെന്ന ദൗത്യവുമായാണ് പൊച്ചെറ്റിനോ ചുമതലയേല്‍ക്കുന്നത്.Content Highlights: Mauricio Pochettino has officially taken over as the head coach of Manchester United. The Argentine tactician steps into the top managerial role at Old Trafford. Fans and analysts closely watch this major Premier League appointment as the club aims for a strong resurgence.