യു ഡി എഫില്‍ അതൃപ്തി പുകയുന്നു; അടിയന്തര യോഗം ചേര്‍ന്ന് എ ഗ്രൂപ്പ്; കണ്‍വീനറെ പങ്കെടുപ്പിക്കാതെ യോഗം വിളിച്ച് മുഖ്യമന്ത്രി

Wait 5 sec.

തിരുവനന്തപുരം | യു ഡി എഫില്‍ അതൃപ്തി പുകയുന്നതിനിടെ അടിയന്തര ഗ്രൂപ്പ് യോഗം ചേര്‍ന്ന് എ ഗ്രൂപ്പ്. ഭിന്നിച്ച് നില്‍ക്കുന്ന എ ഗ്രൂപ്പിനെ കോണ്‍ഗ്രസ്സില്‍ വീണ്ടും സജീവമാക്കുന്നതിന്റെ ഭാഗമായി തൈയ്ക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം ചേര്‍ന്നത്. കെ സി ജോസഫ്, എം എം. ഹസന്‍, ബെന്നി ബഹന്നാന്‍, ഷാഫി പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ മന്ത്രി പി സി വിഷ്ണുനാഥും പങ്കെടുത്തു. ആറ് മാസമായിട്ടും ബോര്‍ഡ്- കോര്‍പറേഷന്‍ വിഭജനം നീളുന്നതില്‍ യോഗത്തില്‍ കടുത്ത അതൃപ്തി ഉയര്‍ന്നു. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വികാരം മാനിക്കാതെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും കൂടിയാലോചനകളില്ലെന്നും യോഗത്തില്‍ ആക്ഷേപമുണ്ടായി.ബോര്‍ഡ് – കോര്‍പറേഷന്‍ വിഭജനത്തില്‍ ഏതൊക്കെ ഘടകക്ഷികള്‍ക്ക് ഏതെല്ലാം സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്‌തെന്നോ കോണ്‍ഗ്രസ്സിന് എന്തൊക്കെയാണ് ലഭിക്കുന്നതെന്നോ സംബന്ധിച്ച ധാരണ മുതിര്‍ന്ന നേതാക്കള്‍ക്ക് പോലുമില്ല. ഇക്കാര്യത്തില്‍ കെ പി സി സി അധ്യക്ഷന് പോലും വലിയ ധാരണയില്ലെന്നും യോഗത്തില്‍ അഭിപ്രായമുണ്ടായി. യോഗശേഷം മുഖ്യമന്ത്രി വി ഡി. സതീശനെയും കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫിനെയും കണ്ട് നേതാക്കള്‍ തങ്ങളുടെ അതൃപ്തി അറിയിച്ചു. വരുംദിവസങ്ങളില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍ എന്നിവരെ നേരില്‍ കണ്ട് പരാതി അറിയിക്കാനാണ് എ ഗ്രൂപ്പ് നേതാക്കളുടെ നീക്കം.അതേസമയം, കഴിഞ്ഞ ദിവസം ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളും രഹസ്യ യോഗത്തിലേക്ക് വഴിമാറുന്ന സാഹചര്യമുണ്ടായി. മുഖ്യമന്ത്രി വിഡി സതീശന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെ പി സി സി പ്രസിഡന്റും വൈദ്യുതി മന്ത്രിയുമായ സണ്ണി ജോസഫ് തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്. ബോര്‍ഡ്-കോര്‍പറേഷന്‍ സീറ്റ് വിഭജന ചര്‍ച്ചകളാണ് നടന്നതെന്ന് പറയുമ്പോഴും കെ പി സി സി നേതൃമാറ്റവും യോഗത്തില്‍ ചര്‍ച്ചയായതാണ് വിവരം. അതുകൊണ്ടുണ്ടുതന്നെ യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ യോഗത്തില്‍ പങ്കെടുപ്പിച്ചിരുന്നില്ല.സണ്ണി ജോസഫ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ തന്നെ അണിയറ നീക്കം സജീവമായിരുന്നു. മുഖ്യമന്ത്രിക്കെതിരെ നിരന്തരം വിമര്‍ശം ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് അടൂരിനെ ലക്ഷ്യമിട്ട് വി ഡി പക്ഷം നീങ്ങുന്നത്. കെ പി സി സി അധ്യക്ഷനൊപ്പം മൂന്ന് വര്‍ക്കിംഗങ് പ്രസിഡന്റുമാരും മാറുമെന്ന് ഉറപ്പാണ്. നേതൃമാറ്റം വരുമ്പോള്‍ അതില്‍ യു ഡി എഫ് കണ്‍വീനറെ കൂടി ഉള്‍പ്പെടുത്തണമെന്നാണ് വി ഡി പക്ഷം പറയുന്നത്.Content Highlights: A Group held an emergency meeting in Thiruvananthapuram over dissatisfaction in UDF. Leaders expressed anger over the delayed board-corporation split and lack of consultation. The group plans to meet Mallikarjun Kharge, Rahul Gandhi, and K C Venugopal to convey their grievances.