ബേ ഓവലിൽ നടന്ന ഏകദിന പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ 224 റൺസിന്റെ കൂറ്റൻ വിജയവുമായി ന്യൂസിലൻഡ്. ആദ്യം ബാറ്റ് ചെയ്ത കിവീസ് 333 റൺസിന് പുറത്തായപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 26.4 ഓവറിൽ വെറും 89 റൺസിന് ഓൾ ഔട്ടായി.ഏകദിനത്തിൽ ഇന്ത്യ നേരിടുന്ന റൺസിന്റെ അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ രണ്ടാമത്തെ തോൽവിയാണിത്. 2000ൽ ഷാർജയിൽ ശ്രീലങ്കയ്ക്കെതിരെ 245 റൺസിനായിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ തോൽവി. ഇന്ത്യയെ ആദ്യമായി ഏകദിനത്തിൽ നയിച്ച ശ്രേയസ് അയ്യർക്കും ഈ പരാജയം കനത്ത തിരിച്ചടിയായി.ന്യൂസിലൻഡിനായി വിൽ യങ് 108 പന്തിൽ 125 റൺസുമായി തിളങ്ങി. ടിം സീഫെർട്ട് 58 റൺസും ഫിൻ അലൻ 41 റൺസും നേടി. ഇന്ത്യയ്ക്കായി ആഖിബ് നബി, ഗുർണൂർ ബ്രാർ, അക്സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.The post ന്യൂസിലൻഡിനോട് ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി; 89 റൺസിന് ഓൾ ഔട്ട് appeared first on ഇവാർത്ത | Evartha.