കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി വി. ശിവൻകുട്ടി

Wait 5 sec.

കാലടി സംസ്കൃത സർവകലാശാലയിൽ നാടകം അവതരിപ്പിച്ചതിന്റെ പേരിൽ സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മന്ത്രി വി. ശിവൻകുട്ടി. വിദ്യാർത്ഥികൾക്കെതിരെ വൈസ് ചാൻസലറും സർവകലാശാലാ അധികൃതരും രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്ന് ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം ആരോപിച്ചു.വിദ്യാർത്ഥികളുടെ പരീക്ഷ എഴുതാനുള്ള അവകാശം തടയാൻ വൈസ് ചാൻസലർ കോടതിയെ സമീപിച്ച അസാധാരണ സാഹചര്യമാണുണ്ടായതെന്നും സസ്പെൻഷനെക്കുറിച്ച് ഹൈക്കോടതിയിൽ നിന്ന് ശക്തമായ ചോദ്യങ്ങൾ നേരിടേണ്ടിവന്നെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള നീക്കങ്ങൾക്കെതിരായ ജനാധിപത്യ പോരാട്ടമാണ് വിദ്യാർത്ഥികൾ നടത്തുന്നതെന്നും സമരം വിജയിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.The post കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി വി. ശിവൻകുട്ടി appeared first on ഇവാർത്ത | Evartha.