ലൈബ്രറിയില്‍ പ്രവേശിക്കരുത്; പെരിയ കേരള കേന്ദ്ര സര്‍വകലാശാലയില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് വിലക്ക്

Wait 5 sec.

കാസര്‍കോട് | പെരിയ കേരള കേന്ദ്ര സര്‍വകലാശാലയില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അധികൃതര്‍. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് വിദ്യാര്‍ഥികള്‍ ലൈബ്രറിയില്‍ പ്രവേശിക്കരുതെന്നാണ് ഉത്തരവ്. അധികൃതരുടെ അനുവാദമില്ലാത്ത സമയത്ത് റീഡിംഗ് റൂമില്‍ കയറിയതിനാലാണ് നടപടി. ഹോസ്റ്റലില്‍ നിന്ന് ഇറങ്ങണമെന്നും എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.തിങ്കളാഴ്ച പരീക്ഷ ആരംഭിക്കാനിരിക്കെയാണ് ലൈബ്രറിയില്‍ കയറരുതെന്ന ഉത്തരവ് ഇറക്കിയിരിക്കുന്നത്. പെരിയ കേരള കേന്ദ്ര സര്‍വകലാശാല പ്രോക്ടറുടേത് പ്രതികാര നടപടിയാണെന്ന് ആരോപിച്ച് എസ് എഫ് ഐ രംഗത്തെത്തി.കേന്ദ്ര സര്‍വകലാശാലയിലെ വിചിത്രമായ ഈ നടപടിക്കെതിരെ വരുംദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കാനാണ് എസ് എഫ് ഐ നീക്കം.Content Highlights:Authorities at the Central University of Kerala in Periya have barred SFI activists from entering the university library. The disciplinary measure follows recent campus protests and tensions involving student union members in Kasaragod. The restriction has sparked fresh debate over student rights and campus governance.