മാനവീയം വീഥിയില്‍ പരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ബി ജെ പി ഭരിക്കുന്ന കോര്‍പ്പറേഷന്‍

Wait 5 sec.

തിരുവനന്തപുരം | തലസ്ഥാനത്തെ സാംസ്‌കാരിക പ്രതികരണങ്ങളുടെ പ്രധാന ഇടമായ മാനവീയം വീഥിയില്‍ പരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ബി ജെ പി ഭരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍. മാനവീയം രജതജൂബിലി ആഘോഷ സമിതി നാളെ നടത്താനിരുന്ന ഗായിക പുഷ്പവതിയുടെ സംഗീത പരിപാടിക്കാണ് അനുമതി നിഷേധിച്ചത്.കാരണം പറയാതെ മേയര്‍ അനുമതി അപേക്ഷ തളളിയെന്ന് സംഘാടകര്‍ ആരോപിച്ചു. രജത ജൂബിലി ആഘോഷ സമിതിയില്‍ കോര്‍പ്പറേഷന്റെ പങ്കാളിത്തമില്ലെന്നും ഏതെങ്കിലു നാലു പേര്‍ ചേര്‍ന്ന് സമിതിയുണ്ടാക്കിയാല്‍ പരിപാടിക്ക് അനുമതി നല്‍കില്ലെന്നുമാണു മേയര്‍ വി വി രാജേഷ് പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കെതിരെ ഗ്യാനേഷ് കുമാറിനെതിരെ മാനവീയം വീഥിയില്‍ പ്രതിഷേധിച്ചവര്‍ക്കതിരെ കഴിഞ്ഞയാഴ്ച കേസെടുത്തിരുന്നു. പിന്നാലെയാണ് സംഗീത പരിപാടി വിലക്കിയത്.മാനവീയം വീഥിയില്‍ നല്ല ഉദ്ദേശത്തോടെ വേണം പരിപാടികള്‍ നടത്താനെന്നും അനുമതി ഇല്ലാതെ പരിപാടി സംഘടിപ്പിച്ചാല്‍ ബാക്കി പോലീസ് നോക്കിക്കോളുമെന്നും മേയര്‍ വി വി രാജേഷ് പറഞ്ഞു.Content Highlights: The BJP-led Thiruvananthapuram Corporation denied permission for singer Pushpavathi’s musical concert at Manaveeyam Veedhi. Organizers alleged the application was rejected without reason, while Mayor VV Rajesh cited the lack of corporation involvement in the committee and warned of police action against unauthorized events.