ഡൽഹിയിൽ തുണിക്കടയിലെ ട്രയൽ റൂമിൽ ജീവനക്കാരിയെ കഴുത്തറുത്ത് കൊന്നു; പ്രതിക്കായി തിരച്ചിൽ

Wait 5 sec.

ന്യൂഡൽഹി| ഡൽഹിയിൽ തുണിക്കടയിലെ ട്രയൽ റൂമിൽ ജീവനക്കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. മോത്തി നഗർ മെട്രോ സ്റ്റേഷന് സമീപമുള്ള തുണിക്കടയിൽ ശനിയാഴ്ച രാത്രിയാണ് 18കാരിയായ ഷബ്നത്തിന്റെ മൃതദേഹം കണ്ടെത്തിയത്.യുവതിയുടെ സുഹൃത്താണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കടയിലെത്തിയ പ്രതി ഷബ്നത്തിനെ ട്രയൽ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ജോലി സമയം അവസാനിക്കാറായപ്പോഴാണ് പ്രതി കടയിലെത്തിയത്. കൊലപാതകത്തിന് പിന്നാലെ ഇയാൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.പ്രതിയും യുവതിയും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും പിന്നീട് ബന്ധം വഷളായതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പൊലീസ് ഒളിവിൽ കഴിയുന്ന പ്രതിക്കായി തിരച്ചിൽ തുടരുകയാണ്.Content Highlights: An 18-year-old staffer named Shabnam was fatally attacked inside a clothing store trial room in Delhi’s Moti Nagar. Police suspect her male friend slit her throat following a strained relationship before fleeing the scene. A manhunt is currently underway to apprehend the absconding accused.