റോഡപകടങ്ങൾ കുറയ്ക്കാൻ ‘ജീവ സു യാത്ര മിഷൻ’; ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

Wait 5 sec.

തിരുവനന്തപുരം| സംസ്ഥാനത്ത് റോഡപകടങ്ങളും അപകടമരണങ്ങളും 50 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ‘ജീവ സു യാത്ര മിഷൻ’ പദ്ധതിയുമായി സർക്കാർ. പൊതുജനങ്ങളെ മുഴുവൻ പങ്കാളികളാക്കിക്കൊണ്ടുള്ള പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു.നടൻ മമ്മൂട്ടിയെ പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുത്തു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമായി ജനകീയ പങ്കാളിത്തത്തോടെ പ്രവർത്തനങ്ങൾ നടപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.Content Highlights: Kerala launched the Jeeva Su Yathra Mission in Ernakulam to cut road accidents and deaths by 50 percent. Inaugurated by CM VD Satheesan alongside Home Minister Ramesh Chennithala, the initiative names actor Mammootty as brand ambassador to drive public-led road safety efforts.