കമാന്‍ഡറെ വധിക്കുമെന്ന് ഭീഷണി; സി ആര്‍ പി എഫ് പ്രൊബേഷണറി കോണ്‍സ്റ്റബിളിനെ പിരിച്ചുവിട്ടു

Wait 5 sec.

ജമ്മു | കമ്പനി കമാന്‍ഡറെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി സാമൂഹിക മാധ്യമത്തില്‍ സന്ദേശം പോസ്റ്റ് ചെയ്‌തെന്ന പരാതിയില്‍ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിലെ (CRPF) പ്രൊബേഷണറി കോണ്‍സ്റ്റബിളിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. അസം സ്വദേശിയായ പിനാക് നാഥ് എന്ന കോണ്‍സ്റ്റബിളിനെതിരെയാണ് നടപടി. ജമ്മു കശ്മീരിലെ ഡോഡ ജില്ലയില്‍ വിന്യസിച്ചിരിക്കുന്ന സി ആര്‍ പി എഫ് 33-ാം ബറ്റാലിയനിലെ ‘ആല്‍ഫ കമ്പനി’യില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഇദ്ദേഹം. അര്‍ധസൈനിക വിഭാഗത്തില്‍ അടുത്തിടെ ചേര്‍ന്ന നാഥ്, അപ്പോഴും പ്രൊബേഷന്‍ കാലയളവിലായിരുന്നു.കമാന്‍ഡറെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കുമെന്ന് കോണ്‍സ്റ്റബിള്‍ ഭീഷണിപ്പെടുത്തിയതായാണ് ആരോപണം. അടുത്തിടെ മറ്റൊരു സേനയില്‍ ജവാന്‍ തന്റെ ഔദ്യോഗിക ആയുധം ഉപയോഗിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥനെയും സഹപ്രവര്‍ത്തകരെയും കൊലപ്പെടുത്തിയ സംഭവം ഇയാള്‍ പരാമര്‍ശിക്കുകയും ചെയ്തു.ബറ്റാലിയന്‍ കമാന്‍ഡിംഗ് ഓഫീസര്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍, ‘സെന്‍ട്രല്‍ സിവില്‍ സര്‍വീസസ് (ടെമ്പററി സര്‍വീസ്) റൂള്‍സ്, 1965’ പ്രകാരം വെള്ളിയാഴ്ച നാഥിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.Content Highlights: A probationary constable in the Central Reserve Police Force has been terminated from service. The strict disciplinary action follows allegations that the officer threatened to kill his commander. Authorities initiated the dismissal after conducting a thorough inquiry into the severe misconduct.