‘ജീവിതത്തിൽ ഏറ്റവും കൂടുതൽ വേണ്ടത് അഡ്ജസ്റ്റ്മെന്റ്’; വിവാഹജീവിതത്തെക്കുറിച്ച് മനസുതുറന്ന് റിമി ടോമി

Wait 5 sec.

ഗായിക റിമി ടോമിയുടെ വിവാഹവും പിന്നാലെ പങ്കുവെച്ച ജീവിതകാഴ്ചപ്പാടുകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. മുംബൈയിൽ നടന്ന ചടങ്ങിൽ ബോഡി ബിൽഡറും ട്രെയിനറുമായ മുംബൈ മലയാളി ലിബിൻ മാത്യുവാണ് റിമിയുടെ ജീവിതപങ്കാളിയായത്. ഒരു മാസം മുൻപാണ് വിവാഹം തീരുമാനിച്ചതെന്ന് റിമി നേരത്തെ വെളിപ്പെടുത്തിയിരുന്നു.വിവാഹത്തിനു പിന്നാലെ ഒരു അഭിമുഖത്തിൽ ജീവിതപങ്കാളികൾ തമ്മിലുള്ള പൊരുത്തത്തെക്കുറിച്ചുള്ള ചോദ്യത്തിന് റിമി നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ലിബിന് തനിക്കില്ലാത്ത നിരവധി കഴിവുകളുണ്ടെന്ന് റിമി പറഞ്ഞു. നന്നായി നൃത്തം ചെയ്യാനും പാചകം ചെയ്യാനും ലിബിന് അറിയാമെന്നും ശാരീരികക്ഷമതയിലും അച്ചടക്കത്തിലും അദ്ദേഹം ശ്രദ്ധാലുവാണെന്നും റിമി വ്യക്തമാക്കി.എന്നാൽ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പാട്ടും നൃത്തവുമല്ല പ്രധാനമെന്നും പരസ്പരം മനസിലാക്കി മുന്നേറുകയാണ് വേണ്ടതെന്നും റിമി പറഞ്ഞു. എല്ലാത്തിലും ഒരേപോലെ പൊരുത്തമുണ്ടാകണമെന്നില്ലെന്നും ജീവിതത്തിൽ ഏറ്റവും കൂടുതൽ ആവശ്യമുള്ളത് വിട്ടുവീഴ്ചയും പൊരുത്തപ്പെടലുമാണെന്നും താരം കൂട്ടിച്ചേർത്തു.ലിബിൻ തന്നെ ഏറെ കരുതലോടെ നോക്കുന്ന വ്യക്തിയാണെന്നും മനസിലെ വിഷമങ്ങൾ പോലും മുൻകൂട്ടി തിരിച്ചറിയാൻ അദ്ദേഹത്തിന് കഴിയാറുണ്ടെന്നും റിമി പറഞ്ഞു. പ്രായത്തേക്കാൾ പക്വതയും കാര്യങ്ങൾ പറഞ്ഞുതരാനും ശ്രദ്ധിക്കാനുമുള്ള കഴിവും ലിബിനുണ്ടെന്നും താരം വ്യക്തമാക്കി. വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങൾ റിമി തന്റെ യൂട്യൂബ് ചാനലിലൂടെയും ആരാധകരുമായി പങ്കുവെച്ചിരുന്നു.The post ‘ജീവിതത്തിൽ ഏറ്റവും കൂടുതൽ വേണ്ടത് അഡ്ജസ്റ്റ്മെന്റ്’; വിവാഹജീവിതത്തെക്കുറിച്ച് മനസുതുറന്ന് റിമി ടോമി appeared first on ഇവാർത്ത | Evartha.