സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിന്റെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നും സിവിൽ ഡിഫൻസ് നിർദേശിച്ചു.മക്ക, ജിസാൻ, അസീർ, അൽബാഹ മേഖലകളിൽ ശക്തമായ മഴയ്ക്കും വെള്ളപ്പാച്ചിലിനും ആലിപ്പഴവീഴ്ചയ്ക്കും സാധ്യതയുണ്ട്. മക്ക മേഖലയിൽ മക്ക നഗരം, അൽ കാമിൽ, അൽ ജുമൂം, ബഹ്റ, തായിഫ്, മൈസാൻ, അദം, അൽ അർദിയാത്ത് എന്നിവിടങ്ങളിലും മഴ പ്രതീക്ഷിക്കുന്നു. ജിദ്ദ, റാബിഖ്, ഖുലൈസ്, അൽ ഖുൻഫുദ, അൽ ലൈത്ത് എന്നിവിടങ്ങളിൽ നേരിയതുമുതൽ മിതമായതുവരെ മഴ ലഭിക്കാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.മദീന, ഹായിൽ, വടക്കൻ അതിർത്തി മേഖലകളിലും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. താഴ്വരകളിലും വെള്ളം കെട്ടിനിൽക്കുന്ന ഇടങ്ങളിലും നിന്ന് മാറിനിൽക്കണമെന്നും മഴവെള്ളത്തിൽ നീന്തരുതെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. ഔദ്യോഗിക കാലാവസ്ഥാ അറിയിപ്പുകളും സുരക്ഷാ നിർദേശങ്ങളും പിന്തുടരണമെന്നും അധികൃതർ അഭ്യർഥിച്ചു.The post സൗദിയിലെ ഈ പ്രദേശങ്ങളിൽ വ്യാഴാഴ്ച വരെ കനത്ത മഴക്കും, ആലിപ്പഴവർഷത്തിനും, മലവെള്ളപ്പാച്ചിലിനും സാധ്യത appeared first on Arabian Malayali.