ലഹരി വാങ്ങാന്‍ പണം നല്‍കിയില്ല; അമ്മയെ കുത്തിപ്പരുക്കേല്‍പ്പിച്ച് മകന്‍

Wait 5 sec.

തിരുവനന്തപുരം |  പോത്തന്‍കോട് ലഹരി വാങ്ങാന്‍ പണം നല്‍കാത്തതിന് മകന്‍ അമ്മയെ കുത്തി പരുക്കേല്‍പ്പിച്ചു. വാവയമ്പലം ഗാന്ധിനഗര്‍ കൈലാസത്തില്‍ സന്ധ്യ(47)യെ ആണ് മകന്‍ സജീവിന്‍ (28) കുത്തിപ്പരുക്കേല്‍പ്പിച്ചത്. പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളില്‍ പ്രതിയാണ് സജീവനെന്ന് പോലീസ് പറഞ്ഞു.ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. ലഹരി വാങ്ങാന്‍ പണം നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ വീട്ടിലെ സാധനങ്ങള്‍ മുഴുവന്‍ ഇയാള്‍ അടിച്ചു തകര്‍ത്തു. തുടര്‍ന്ന് മാതാവിനെ ക്രൂരമായി മര്‍ദിക്കുകയും മുതുകില്‍ കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു.പരുക്കേറ്റ സന്ധ്യയെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സന്ധ്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.Content Highlights: A 28-year-old repeat offender was taken into custody in Pothencode, Thiruvananthapuram, for brutally assaulting and stabbing his mother after she refused to give him money for drugs. The injured mother, Sandhya, was rushed to the hospital by neighbors. Police registered a case on her complaint.