ന്യൂഡൽഹി | വിമാനക്കന്പനി ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന അധിക്ഷേപങ്ങൾക്കും മോ ശം പെരുമാറ്റങ്ങൾക്കുമെതിരെ യാത്രക്കാർക്ക് സിവിൽ, ക്രിമിനൽ നിയമനടപടികൾ സ്വീകരിക്കാമെന്ന് ഡൽഹി ഹൈക്കോടതി. എന്നാൽ ഇതിനായി പ്രത്യേക പരാതി പരിഹാര സംവിധാനവും വിമാനയാത്രാ ചട്ടങ്ങളും രൂപവത്കരിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തോടും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനോടും നിർദേശിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് അമിത് മഹാജൻ അടങ്ങിയ ബഞ്ചാണ് ശാലിനി തിവാരി എന്ന യാത്രക്കാരി സമർപ്പിച്ച ഹരജി തള്ളിസുപ്രധാന വിധി പ്രസ്താവിച്ചത്.നിയമങ്ങളും ചട്ടങ്ങളും തയ്യാറാക്കേണ്ടത് അതത് ഭരണഘടനാ സ്ഥാപനങ്ങളുടെയും അ തോറിറ്റികളുടെയും ചുമതലയും നയപരമായ ഭരണകാര്യവുമാണെന്ന് കോടതി നിരീക്ഷിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 226 പ്രകാരമുള്ള റിട്ട് അധികാരം ഉപയോഗിച്ച്, ഹരജിക്കാരി ആവശ്യപ്പെടുന്നെന്ന ഒറ്റക്കാരണത്താൽ സർക്കാറിനോട് പ്രത്യേക രീതിയിലുള്ള അച്ചടക്ക ചട്ടങ്ങളോ നിയമങ്ങളോ നിർമിക്കാൻ ഉത്തരവിടാൻ കഴിയില്ലെന്ന് ജസ്റ്റിസ് മഹാജൻ വ്യക്തമാക്കി.ഇൻഡിഗോ എയർലൈൻസിന്റെ കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് തന്നോട് അശ്ലീലവും അധിക്ഷേപകരവുമായ ഭാഷയിൽ സംസാരിച്ചെന്നും ജീവനക്കാരനെതിരെ അച്ചടക്കനടപടിയെടുക്കാൻ എയർലൈൻ തയ്യാറായില്ലെന്നും കാണിച്ചാണ് ശാലിനി കോടതിയെ സമീപിച്ചത്. വിമാനത്തിൽ അപമര്യാദയായി പെരുമാറുന്ന യാത്രക്കാർക്കെതിരെ സിവിൽ ഏവിയേഷൻ റിക്വയർമെന്റ്സിൽ കർശന അച്ചടക്ക വ്യവസ്ഥകളുണ്ടെങ്കിലും, ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ വിമാനക്കമ്പനികൾക്കായി സമാനമായ പ്രത്യേക നിബന്ധനകളില്ലെന്ന് ഹരജിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു.മുമ്പ് ഇതേ വിഷയം ഉന്നയിച്ച് ശാലിനി കോടതിയെ സമീപിച്ചപ്പോൾ പരിശോധിച്ച് 30 ദിവസത്തിനകം തീരുമാനമെടുക്കാൻ ഡി ജി സി എക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ ജൂലൈ 20ന് ഡി ജി സി എ അയച്ച മറുപടിയിൽ, പരാതിയിന്മേൽ എയർലൈൻ ആവശ്യമായ തിരുത്തൽ നടപടികളും പ്രതിരോധ മാർഗങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതിനാൽ വിഷയത്തിൽ കമ്പനിക്കെതിരെ വീണ്ടും പ്രത്യേക നടപടിയെടുക്കാൻ ഉത്തരവിടേണ്ടതില്ലെന്ന് ഹൈക്കോടതി അറിയിച്ചു.Content Highlights: The Delhi High Court ruled passengers can pursue civil and criminal legal action against misbehaving airline staff. However, the court declined to order the government or DGCA to frame specific disciplinary regulations for employees. Justice Amit Mahajan dismissed a petition filed by Shalini Tewari.