തിരുവനന്തപുരം | വിഇഎച്ച് ഗ്ലോബല്‍ കമ്പനിയില്‍നിന്ന് വൈദ്യുതി വാങ്ങുന്നതില്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. യൂണിറ്റിന് 11 രൂപ നിരക്കില്‍ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം. ടെന്‍ഡര്‍ നടപടികളോ റെഗുലേറ്ററി കമ്മിഷന്റെ അനുമതിയോ ഇല്ലാതെയാണ് കരാര്‍ ഒപ്പിട്ടതെന്നും പിണറായി ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു. വൈദ്യുതി നിയമത്തിലെ സെക്ഷന്‍ 62, 63 പ്രകാരം റെഗുലേറ്ററി കമ്മീഷന് അംഗീകരിച്ച രീതിയിലോ മത്സരാധിഷ്ഠിത ടെന്‍ഡറിലൂടെയോ മാത്രമേ വൈദ്യുതി വാങ്ങുന്നതിനുള്ള വില നിശ്ചയിക്കാവൂവെന്ന് പിണറായി ചൂണ്ടിക്കാട്ടി. എന്നാല്‍ കഴിഞ്ഞ മാസമാണ് വിഇഎച്ച് ഗ്ലോബലില്‍നിന്ന് യൂണിറ്റിന് 11 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഓഫറുകളുടെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നു ഈ തീരുമാനമെന്നും ഇതിന് റെഗുലേറ്ററി കമ്മീഷന് ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല. കാറ്റില്‍നിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് മൂന്ന് മുതല്‍ നാല് രൂപ വരെ മാത്രമാണ് വിലയെന്നും ഇത്രയും ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങാനുള്ള കരാര്‍ സംസ്ഥാന ഖജനാവിന് വലിയ നഷ്ടമുണ്ടാക്കുമെന്നും പിണറായി വിജയന് കുറിപ്പില്‍ പറയുന്നു.ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:വി.ഇ.എച്ച്. ഗ്ലോബല്‍ എന്ന കമ്പനിയില്‍ നിന്നും ടെണ്ടറോ റഗുലേറ്ററി കമ്മീഷന്റെ അനുമതിയോ കൂടാതെ യൂണിറ്റിന് 11 രൂപ നിരക്കില്‍ യുഡിഎഫ് സര്‍ക്കാര്‍ 200 മെഗാവാട്ട് വൈദ്യുതി വാങ്ങിയതിലെ അഴിമതി നവംബര്‍ 10-ലെ പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഈ ഇടപാടിന്റെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.?വൈദ്യുതിനിയമത്തിലെ സെക്ഷന്‍ 62, 63 പ്രകാരം റെഗുലേറ്ററി കമ്മീഷന് അംഗീകരിച്ച രീതിയിലോ, മത്സരാധിഷ്ഠിത ടെന്‍ഡറിലൂടെയോ മാത്രമേ വൈദ്യുതി വാങ്ങല്‍വില നിര്‍ണയിക്കാവൂ. എന്നാല്‍ കഴിഞ്ഞ മാസം വി.ഇ.എച്ച് ഗ്ലോബലില്‍ നിന്നും യൂണിറ്റിന് 11 രൂപയ്ക്ക് വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചത് വെറും ഓഫറുകളുടെ അടിസ്ഥാനത്തിലാണ്. ഈ വഴിവിട്ട നടപടിക്ക് റെഗുലേറ്ററി കമ്മീഷന് ഇതുവരെ അംഗീകാരം നല്‍കിയിട്ടുമില്ല. കാറ്റില്‍നിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് 3 മുതല്‍ 4 രൂപ വരെ മാത്രം വിലയുള്ളപ്പോഴാണ് 11 രൂപയ്ക്ക് സര്‍ക്കാര്‍ ഈ കരാര്‍ ഒപ്പിട്ടത്. സംസ്ഥാന ഖജനാവിന് വലിയ നഷ്ടമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്.സെപ്റ്റംബര്‍ 22-നാണ് പീക്ക് സമയത്ത് വൈദ്യുതി നല്‍കണമെന്ന വി.ഇ.എച്ചിന്റെ ഓഫര്‍ സര്‍ക്കാര്‍ അംഗീകരിച്ചത്. വി.ഇ.എച്ചിന് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ യോഗ്യതയില്ലെന്ന് ഇതേ ഉത്തരവില്‍ തന്നെ പറയുന്നുണ്ട് എന്നതാണ് ഇതിലെ ഏറ്റവും വലിയ വിരോധാഭാസം. യോഗ്യതയില്ലാത്ത ഒരു കമ്പനിക്ക് കരാര്‍ നല്‍കിയത് ആരുടെ താല്പര്യപ്രകാരമാണ്? ജി.എന്‍.എ കരാറിലെ അഴിമതിയെക്കുറിച്ച് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക്, ‘കരാറില്‍ ഒപ്പിട്ടില്ലല്ലോ’ എന്ന മറുപടി നല്കി ഒളിച്ചോടിയ മുഖ്യമന്ത്രിക്ക് ഈ വിഷയത്തില്‍ അങ്ങനെ പറയാനാകില്ല. ഒപ്പിട്ട ഈ അഴിമതിക്കരാറിനെക്കുറിച്ചെങ്കിലും ജനങ്ങളോട് വ്യക്തമായ ഒരു മറുപടി പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണംContent Highlights: Opposition leader Pinarayi Vijayan alleged corruption in the state government’s move to purchase 200MW of electricity from VEH Global at Rs 11 per unit. He pointed out that the agreement bypassed proper tender procedures and regulatory commission approval. He warned that buying power at such high rates would cause massive losses to the state exchequer.