ആലപ്പുഴയില്‍ പിതാവ് മദ്യലഹരിയില്‍ ഒരു വയസുകാരി മകളെ തറയിലടിച്ച് കൊലപ്പെടുത്തി

Wait 5 sec.

ആലപ്പുഴ |  ഭാര്യയുടെ മടിയിലിരുന്ന ഒരു വയസ്സുകാരിയായ മകളെ ബലമായി പിടിച്ചുവാങ്ങി തറയിലടിച്ച് കൊലപ്പെടുത്തി. മാവേലിക്കര മങ്കാംകുഴിയിലാണ് സംഭവം. അസം സ്വദേശികളായ പരിതോഷ് മൊണ്ടേല്‍, റോണ്ട് വാലി ദമ്പതികളുടെ മകള്‍ ദീപികയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് പരിതോഷ് മൊണ്ടേലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.മദ്യലഹരിയിലാണ് ഇയാള്‍ ക്രൂരകൃത്യം നടത്തിയതെന്നാണ് അറിയുന്നത്.ശനിയാഴ്ച രാത്രി പത്തരയോടെയാണ് കുട്ടിയെ മരിച്ച നിലയില്‍ ദമ്പതികള്‍ മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചത്. കുട്ടിയെ പരിശോധിച്ച ഡ്യൂട്ടി ഡോക്ടര്‍ ശരീരത്തില്‍ പരുക്കുകളുടെ പാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.Content Highlights: An intoxicated father killed his one-year-old daughter by forcefully slamming her onto the floor in Mavelikara, Alappuzha. The victim, Deepika, was the child of Assam natives Paritosh Mondal and Rond Wali. Police took the accused father into custody after hospital doctors noticed injury marks on the child’s body.