വയനാട് പുനരധിവാസ മാതൃക രാജ്യത്തിന് മാതൃകയാകുന്നു; പഠിക്കാനൊരുങ്ങി ദേശീയ ദുരന്തനിവാരണ അതോറിറ്റി

Wait 5 sec.

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിനുശേഷം കേരളം നടപ്പാക്കുന്ന സമഗ്ര പുനരധിവാസ പദ്ധതി ദേശീയതലത്തിൽ ശ്രദ്ധ നേടുന്നു. ദുരന്തബാധിത പ്രദേശങ്ങളുടെ പുനർനിർമാണത്തിനും ജനങ്ങളുടെ പുനരധിവാസത്തിനുമായി ഏകീകൃത മാർഗനിർദേശങ്ങൾ തയ്യാറാക്കുന്നതിന്റെ ഭാഗമായി കേരളത്തിന്റെ മാതൃക പഠിക്കാൻ ദേശീയ ദുരന്തനിവാരണ അതോറിറ്റി ഒരുങ്ങുകയാണ്.ദുരന്തബാധിത സംസ്ഥാനങ്ങളിലെ അനുഭവങ്ങൾ കൂടി പരിഗണിച്ച് വീടുകളുടെ പുനർനിർമാണം, അപകടസാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവരുടെ പുനരധിവാസം, ദുരന്തങ്ങളെ അതിജീവിക്കാൻ കഴിയുന്ന ജനവാസകേന്ദ്രങ്ങളുടെ നിർമാണം തുടങ്ങിയ കാര്യങ്ങളിൽ ദേശീയതലത്തിൽ ഏകീകൃത മാർഗനിർദേശങ്ങൾ രൂപീകരിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി കോഴിക്കോട് ദേശീയ ദുരന്തനിവാരണ അതോറിറ്റി മൂന്ന് ദിവസത്തെ ശിൽപശാല സംഘടിപ്പിച്ചു.വയനാട്ടിൽ വിഭാവനം ചെയ്ത ഭവനനിർമാണ മാനദണ്ഡങ്ങളും ടൗൺഷിപ്പ് പദ്ധതിയും ദേശീയതലത്തിൽ ശ്രദ്ധേയമായ മാതൃകയാണെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് പറഞ്ഞു. ദേശീയ പുനരധിവാസ, പുനർനിർമാണ സാങ്കേതിക ഉപദേശക സമിതി അംഗം കൂടിയാണ് അദ്ദേഹം.കെട്ടിടങ്ങൾ നിർമിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല വയനാട്ടിലെ പുനരധിവാസ പദ്ധതി. ദുരന്തബാധിതരുടെ ഉപജീവനമാർഗങ്ങൾ പുനഃസ്ഥാപിക്കുകയും സമഗ്രമായ ജീവിതസാഹചര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നതും പദ്ധതിയുടെ ഭാഗമാണ്. സാധാരണ പുനരധിവാസ പദ്ധതികളിൽ ഇത്രയും സമഗ്രമായ സമീപനം അപൂർവമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ പുനരധിവാസ മാതൃക പഠിക്കാൻ മറ്റ് സംസ്ഥാനങ്ങളും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.The post വയനാട് പുനരധിവാസ മാതൃക രാജ്യത്തിന് മാതൃകയാകുന്നു; പഠിക്കാനൊരുങ്ങി ദേശീയ ദുരന്തനിവാരണ അതോറിറ്റി appeared first on ഇവാർത്ത | Evartha.