നീക്കം തുറന്ന് പറഞ്ഞ് ഉണ്ണിത്താന്‍; കെ പി സി സി പ്രസിഡന്റ് ആകാനുള്ള ആഗ്രഹം നേതൃത്വത്തെ അറിയിച്ചു

Wait 5 sec.

കണ്ണൂര്‍ | കെ പി സി സി പ്രസിഡന്റ് ആകാനുള്ള തന്റെ ആഗ്രഹം നേരിട്ട് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും തീരുമാനം എടുക്കേണ്ടത് നേതൃത്വമാണെന്നും വെളിപ്പെടുത്തി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. എല്ലാ മന്ത്രിമാരേയും ഗണ്‍പോയിന്റില്‍ നിര്‍ത്താനുള്ള വിവരങ്ങള്‍ തന്റെ പക്കലുണ്ടെന്ന പ്രസ്താവന വിവാദമായതിനു പിന്നാലെയാണ് തന്റെ നീക്കം തുറന്നു പറഞ്ഞ് അദ്ദേഹം രംഗത്തുവന്നത്.ജീവനുള്ള കാലത്തോളം തന്റെ തുറന്നുപറച്ചിലുകള്‍ തുടരുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. തന്റെ പ്രതികരണങ്ങള്‍ ആരെയാണ് അസ്വസ്ഥമാക്കുന്നതെന്ന് മനസ്സിലാവുന്നുണ്ട്. അപ്രിയ സത്യങ്ങള്‍ വിളിച്ചു പറയുന്നത് കൊണ്ടാണ് ചിലര്‍ അസ്വസ്ഥരാകുന്നത്. തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ മുഖത്തുനോക്കി പറയട്ടെ. ആരോപണം ഉന്നയിക്കുന്നവര്‍ എന്റെ മറുപടിക്ക് യോഗ്യരല്ലെന്നും അദ്ദേഹം പറഞ്ഞു.ഇന്നലെയാണ് രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ കാസര്‍കോട് ഡി സി സി പ്രസിഡന്റ് രംഗത്തെത്തിയിരുന്നു. കെ പി സി സി ഭാരവാഹിയോഗത്തിലാണ് രൂക്ഷ വിമര്‍ശനമുണ്ടായത്. ഡി സി സി ഭാരവാഹികള്‍ മാത്രം പങ്കെടുത്ത യോഗത്തിലെ വിവരങ്ങള്‍ എങ്ങനെ പുറത്തുവന്നുവെന്നു തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.Content Highlights: Rajmohan Unnithan stated he has directly informed the Congress leadership of his desire to become KPCC President. Addressing controversies over his remarks, he vowed to continue speaking out against critics. The statement follows sharp criticism from the Kasaragod DCC President at a recent KPCC meeting.