കോഴിക്കോട്| ലോകോത്തര നിലവാരത്തിലുള്ള യൂറോളജി-വൃക്കരോഗ ചികിത്സ മലബാറിന് ലഭ്യമാക്കുന്നതിന്റെ ഭാഗമായി മേയ്ത്ര ഹോസ്പിറ്റലിൽ നവീകരിച്ച യൂറോളജി – വൃക്കരോഗ വിഭാഗം പ്രവർത്തനം ആരംഭിച്ചു. രാജ്യത്തെ ഏറ്റവും പ്രമുഖരിൽ ഒരാളായ യൂറോളജി വിദഗ്ധനും, ബാംഗ്ലൂർ ഫോർട്ടിസ് ആശുപത്രിയിലെ റീനൽ സയൻസസ് സ്പെഷ്യൽറ്റി കൗൺസിൽ ചെയർമാനുമായ ഡോ. മോഹൻ കേശവമൂർത്തി മേയ്ത്ര ഹോസ്പിറ്റലിന്റെ യൂറോളജി വിഭാഗത്തിന്റെ അമരത്തേക്ക് എത്തുന്നു. റോബോട്ടിക്/ലേസർ യൂറോളജി രംഗത്തെ പ്രമുഖനായ അദ്ദേഹത്തോടൊപ്പമുള്ള വിദഗ്ധ സംഘമാണ് പുതിയ വിഭാഗത്തിന് നേതൃത്വം നൽകുന്നത്.നവീകരിച്ച വിഭാഗത്തിലൂടെ റോബോട്ടിക് സർജറി ഉൾപ്പെടെയുള്ള അത്യാധുനിക സേവനങ്ങളാണ് മേയ്ത്ര ഹോസ്പിറ്റൽ ലഭ്യമാക്കുന്നത്. റീനൽ സ്റ്റോണുകൾക്കുള്ള RIRS, URS എന്നിവയും പ്രോസ്റ്റേറ്റ് ഗ്രന്ഥികൾക്കുള്ള Laser TURP, HoLEP, യൂറോലിഫ്റ്റ് എന്നിവയും ഉൾപ്പെടുന്ന അഡ്വാൻസ്ഡ് ലേസർ & എൻഡോയൂറോളജി ശസ്ത്രക്രിയകൾ ഇനി മേയ്ത്രയിൽ ലഭ്യമാണ്. കൂടാതെ മൂത്രനാളിയിലെയും വൃക്കയിലെയും കാൻസർ രോഗങ്ങൾക്കുള്ള കൃത്യമായ ചികിത്സയും സങ്കീർണ്ണമായ റീ കൺസ്ട്രക്റ്റീവ് ശസ്ത്രക്രിയകളും ഉൾപ്പെടുന്ന യൂറോ-ഓങ്കോളജി സേവനങ്ങളും, അത്യാധുനിക കിഡ്നി-പാൻക്രിയാസ് ട്രാൻസ്പ്ലാന്റേഷനും മിനിമലി ഇൻവേസീവ് ഡോണർ നെഫ്രെക്ടമികളും ഇവിടെ ഒരുക്കിയിട്ടുണ്ട്.ഇതിനൊപ്പം പുരുഷന്മാരുടെ പ്രത്യേക ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്ന ആൻഡ്രോളജി ചികിത്സകളും കുട്ടികളിലെ ജന്മനാ ഉള്ള യൂറോളജിക്കൽ വൈകല്യങ്ങൾ പരിഹരിക്കുന്ന പീഡിയാട്രിക് യൂറോളജി സേവനങ്ങളും രോഗികൾക്കായി ഇനി ലഭ്യമാണ്.മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സേവന പരിചയസമ്പത്തുള്ള ഡോ. മോഹൻ കേശവമൂർത്തി, 2,500-ലധികം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകളും 3,000-ലധികം ലേസർ പ്രോസ്റ്റേറ്റ് ശസ്ത്രക്രിയകളും വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. സങ്കീർണ്ണമായ യൂറോളജി രോഗങ്ങൾക്കും അത്യാധുനിക പരിചരണം ഇനി കോഴിക്കോട്ട് മേയ്ത്രയിൽ ലഭ്യമാകും.മലബാറിലെ ആരോഗ്യ രംഗത്തിന് വലിയ സംഭാവനകള്‍ നൽകിയ മേയ്ത്ര ഹോസ്പിറ്റൽ യുറോളജി രംഗത്ത് പുതിയ കാൽവെപ്പാണ് നടത്തുന്നതെന്ന് ഡോ. മോഹൻ കേശവമൂർത്തി പറഞ്ഞു. കിഡ്നി രോഗങ്ങള്‍ കൂടിവരുന്ന കാലത്ത് രോഗികള്‍ക്ക് കുറഞ്ഞ ചെലവിൽ ലോകാത്തര നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂറോളജി വിഭാഗം വിപുലീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മേയ്ത്ര ഹോസ്പിറ്റലിലെ കമ്യൂണിറ്റി സെൻ്ററിൽ നടന്ന പരിപാടിയിൽ മെഡിക്കൽ ഡയറക്ടർ ഡോ ജിജോ വി ചെറിയാൻ, ചീഫ് എക്സിക്യുട്ടീവ് ഓഫീസർ നിഹാജ് ജി മുഹമ്മദ്, സെന്റർ ഫോർ നെഫ്രോ യൂറോ സയൻസ് സീനിയർ കൺസൽടൻ്റ് ഡോ. വിനുഗോപാൽ, ഡോ സർഫാർസ് അസ്ലം, ഡോ റയീസ് റഷീദ്, കൌൺസിലർ ശ്രീജ സുരേഷ് എന്നിവർ പങ്കെടുത്തു. രോഗികൾക്ക് മെട്രോ നഗരങ്ങളെയോ വിദേശരാജ്യങ്ങളെയോ ആശ്രയിക്കാതെ ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള യൂറോളജി ചികിത്സ സ്വന്തം നാട്ടിൽ ലഭ്യമാക്കുകയാണ് ഈ നവീകരണത്തിലൂടെ മേയ്ത്ര ഹോസ്പിറ്റൽ ലക്ഷ്യമിടുന്നത്.Content Highlights: Meitra Hospital in Kozhikode has launched an upgraded urology and kidney care department led by Dr. Mohan Keshavamurthy. The facility offers advanced services including robotic surgery, laser treatments, and kidney transplantation. The initiative aims to provide world-class urological care locally in the Malabar region.