ഛഠ് പൂജ പ്രമാണിച്ച് പശ്ചിമ ബംഗാളിൽ ഇറച്ചിക്കടകൾ അടച്ചിടാൻ നഗരസഭയുടെ ഉത്തരവ്; വിവാദം കത്തുന്നു

Wait 5 sec.

കൊൽക്കത്ത | ഛഠ് പൂജയോടനുബന്ധിച്ച് ഇന്നും നാളെയും ഇറച്ചിക്കടകൾ അടച്ചിടണമെന്ന പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലുള്ള രാംപൂർഹട്ട് നഗരസഭയുടെ ഉത്തരവ് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. കൊൽക്കത്തയിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള രാംപൂർഹട്ടിലെ നഗരസഭാ ചെയർമാൻ സൗമെൻ ഭകത് ആണ് എല്ലാ ഇറച്ചിക്കട ഉടമകൾക്കും നോട്ടീസ് അയച്ചത്. ഞായറാഴ്ചയും തിങ്കളാഴ്ചയും രാവിലെ 10 മണി വരെ കടകൾ അടച്ചിടണമെന്നും മറ്റ് ദിവസങ്ങളിൽ മാംസം ചുവന്ന തുണികൊണ്ട് മൂടി വിൽക്കണമെന്നുമാണ് നിർദ്ദേശം.പ്രശസ്ത ശക്തിപീഠമായ താരാപീഠിന് സമീപത്താണ് രാംപൂർഹട്ട് സ്ഥിതി ചെയ്യുന്നത്. കൗശികി അമാവാസ്യ, കാളി പൂജ തുടങ്ങിയ മറ്റ് മതപരമായ ചടങ്ങുകളിൽ പോലും ഇറച്ചിക്കടകൾ അടച്ചിടാൻ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും പിന്നെ എന്തിനാണ് ഛഠ് പൂജയ്ക്ക് മാത്രം ഇത്തരമൊരു ഉത്തരവെന്നും വിമർശകർ ചോദിക്കുന്നു. എന്നാൽ ഈ തീരുമാനം ഏതെങ്കിലും പ്രത്യേക സമുദായത്തെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും ഛഠ് പൂജയുമായി ബന്ധപ്പെട്ട മതവികാരങ്ങൾ മാനിച്ചാണ് നടപടിയെന്നുമാണ് ചെയർമാൻ സൗമെൻ ഭകതിന്റെ ന്യായീകരണം.ബീഹാറിൽ നിന്നുള്ളവരുടെ പ്രധാന ആഘോഷമായ ഛഠ് പൂജയുമായി ബന്ധപ്പെട്ട് ചേർന്ന ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് നവംബർ 15, 16 തീയതികളിൽ രാവിലെ 10 മണി വരെ കടകൾ അടച്ചിടാൻ തീരുമാനിച്ചത്. അതിനുശേഷം മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് കടകൾ തുറക്കാമെന്നാണ് അറിയിപ്പ്.നഗരസഭയുടെ നോട്ടീസ് പ്രതിപക്ഷമായ കോൺഗ്രസും ബി ജെ പിയും തമ്മിലുള്ള വാക്പോരിന് വഴിവെച്ചു. ബംഗാളിന്റെ പരമ്പരാഗത ഭക്ഷണശീലങ്ങളിലും സാംസ്കാരിക സ്വത്വത്തിലുമുള്ള കടന്നുകയറ്റമാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു. ബംഗാളി സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണ് മത്സ്യവും മാംസവുമെന്നും വിവിധ ആഘോഷങ്ങളിൽ ഇവ ഉപയോഗിക്കാറുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.വർഷങ്ങളായി തങ്ങളുടെ അയൽക്കാരും സുഹൃത്തുക്കളും യാതൊരു പ്രശ്നവുമില്ലാതെ ഛഠ് പൂജ ആഘോഷിക്കുന്നുണ്ടെന്നും ഭരണം മാറിയതിന് പിന്നാലെ ഇത്തരമൊരു കത്ത് നൽകിയത് അത്ഭുതപ്പെടുത്തിയെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് മിൽട്ടൺ റാഷിദ് പ്രതികരിച്ചു. ആര് എന്ത് കഴിക്കണമെന്നും എവിടെ പോകണമെന്നും എല്ലാവർക്കും സ്വന്തം രീതിയിൽ അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.Content HighlightsA municipal order in West Bengal’s Rampurhat closing meat shops until 10 am for Chhath Puja has sparked a political row. Civic chairman Soumen Bhakat defended the move, citing open roadside slaughtering near a court complex and respect for religious sentiments. Opposition parties criticized the directive as interference in traditional Bengali food culture.