ബാര്‍ലൈസന്‍സ്: വിജിലന്‍സ് അന്വേഷണത്തിനു ശുപാര്‍ശ

Wait 5 sec.

തിരുവനന്തപുരം | സംസ്ഥാനത്തെ ബാര്‍ ലൈസന്‍സുകളടക്കമുള്ള നടപടികളില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ. മന്ത്രി എം ലിജു മുഖ്യമന്ത്രിക്ക് ഫയല്‍ കൈമാറി. മുഖ്യമന്ത്രി ശുപാര്‍ശ ചെയ്ത് ഫയല്‍ ആഭ്യന്തര വകുപ്പിന് കൈമാറുന്നതോടെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവുണ്ടാകും.സാംബശിവ റാവുവിന്റെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും അന്വേഷണ പരിധിയില്‍ വരും. രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ബാര്‍ ഉടമകളുമായി പണമിടപാടുണ്ടെന്നായിരുന്നു എന്നാണു റിപ്പോര്‍ട്ടിലെ പ്രധാന ആരോപണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അതിവേഗം ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ടും പ്രത്യേക അന്വേഷണം ഉണ്ടാകും.സാംബശിവറാവു എക്‌സൈസ് കമ്മീഷണറായിരുന്ന കാലഘട്ടത്തിലെ എല്ലാ നടപടികളും അന്വേഷണ പരിധിയിലേക്ക് എത്തും. സാംബശിവറാവു എക്‌സൈസ് കമ്മീഷണറായിരിക്കുന്ന കാലഘട്ടത്തില്‍ ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചതും പുതുക്കിയതുമായ മുഴുവന്‍ നടപടികളും വിജിലന്‍സ് അന്വേഷിക്കാന്‍ ആണ് എക്‌സൈസ് മന്ത്രി എം ലിജു മുഖ്യമന്ത്രിക്ക് കൈമാറിയ ഫയലില്‍ ശുപാര്‍ശ ചെയ്യുന്നത്.ഐ എ എസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പ്രാഥമിക അന്വേഷണം നടത്താന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. ഇന്നലെയാണ് എക്‌സൈസ് മന്ത്രി മുഖ്യമന്ത്രിക്ക് കൈമാറിയ ഫയലില്‍ ഇന്ന് തന്നെ മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് ഫയല്‍ ആഭ്യന്തര വകുപ്പിന് കൈമാറുമെന്നാണ് വിവരം.Content Highlights: Vigilance inquiry has been recommended into bar licensing procedures in Kerala. Minister M Liju submitted the official file to the Chief Minister for approval. The investigation covers allegations from the Sambasiva Rao report regarding illegal money transactions involving senior officials.