കൊല്ലം | രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ബി ജെ പി നേതാവ് ആര് ശ്രീലേഖ കോടതിയില്‍ നേരിട്ട് ഹാജരാകണം. ക്രിമിനല്‍ മാനനഷ്ട കേസില്‍ മാവേലിക്കര കോടതിയാണ് നോട്ടീസ് അയച്ചത്.മയക്കുമരുന്ന് അമിതമായി ഉള്ളില്‍ ചെല്ലുമ്പോഴുള്ള വെപ്രാളവും താണ്ഡവവുമാണ് രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ കാണിക്കുന്നതെന്ന ശ്രീലേഖയുടെ പരാമര്‍ശത്തിനെതിരെ കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി ശ്രീകുമാറിന്റെ പരാതിയിലാണ് നടപടി. ഒക്ടോബര്‍ 14ന് പുനലൂരില്‍ വെച്ചാണ് ശ്രീലേഖ അധിക്ഷേപ പരാമര്‍ശം നടത്തിയത്.പുനലൂരില്‍ സംഘടിപ്പിച്ച ബി ജെ പി പ്രതിഷേധ ജനസഭയില്‍ സംസാരിക്കുകയായിരുന്നു ആര് ശ്രീലേഖ.രാഹുലിനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ശ്രീലേഖയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ഡി ജി പിക്ക് നല്കിയ പരാതിയില്‍ പുനലൂര്‍ പോലീസ് ശ്രീലേഖയ്ക്കെതിരെ കലാപാഹ്വാനം ഉള്‍പ്പെടെ ചുമത്തി കേസെടുത്തിരുന്നു.ഒരു വര്‍ഷം വരെ തടവ്, അല്ലെങ്കില്‍ പിഴ, അല്ലെങ്കില്‍ രണ്ടു കൂടി ലഭിക്കാവുന്ന കുറ്റമാണ് പോലീസ് ചുമത്തിയത്. സര്‍ക്കാരിന്റെ ഇരട്ട നീതിയെന്നായിരുന്നു ശ്രീലേഖയുടെ പ്രതികരണം. പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാല്‍ അത് മാനനഷ്ട കേസും രാഹുല്‍ ഗാന്ധിയെക്കുറിച്ച് പറഞ്ഞാല്‍ അത് കലാപാഹ്വാന കേസുമാണെന്ന് ശ്രീലേഖ പ്രതികരിച്ചിരുന്നു.Content Highlights: The Mavelikkara court has summoned BJP leader R Sreelekha to appear in person over a criminal defamation case regarding her derogatory remarks against Rahul Gandhi. The court action follows a complaint by KPCC general secretary KP Sreekumar over a speech she delivered in Punalur.