കോഴിക്കോട്| പേരാമ്പ്രയില്‍ ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. കോഴിക്കോട് പേരാമ്പ്ര കൂത്താളി സ്വദേശി സവിത (42) ആണ് മരിച്ചത്. സവിതയും ഭര്‍ത്താവ് ബാബുവും ചേര്‍ന്ന് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ നടുവണ്ണൂര്‍ ശാഖയില്‍ നിന്നും വീടും സ്ഥലവും ഈടുനല്‍കി 17 ലക്ഷം രൂപ വായ്പയെടുത്തിരുന്നു.ഇതില്‍ അഞ്ച് ലക്ഷം രൂപയോളം ഇവര്‍ തിരിച്ചടച്ചിരുന്നു. എന്നാല്‍ പലിശയടക്കം നിലവില്‍ 50 ലക്ഷത്തോളം രൂപയുടെ ബാധ്യതയായി മാറിയെന്നാണ് വിവരം. വായ്പ തിരിച്ചടയ്ക്കുന്നതിനായി ഒരാഴ്ചത്തെ സാവകാശം തേടി കഴിഞ്ഞ ദിവസവും സവിത ബാങ്ക് അധികൃതരെ സമീപിച്ചിരുന്നെങ്കിലും അവര്‍ അതിന് തയ്യാറായില്ലെന്നാണ് വിവരം.ജപ്തി നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് കടുംകൈ ചെയ്തത്. സ്പ്രേ പെയിന്റിംഗ് തൊഴിലാളിയായ ഭര്‍ത്താവ് ബാബു ജോലിക്കും രണ്ട് പെണ്മക്കള് പഠിക്കാനുമായി പോയ സമയത്താണ് സവിതയെ പഴയ വീടിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മക്കളില്‍ ഒരാള്‍ കോളേജ് വിദ്യാര്‍ഥിനിയും മറ്റൊരാള്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയുമാണ്.(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)Content Highlights: A 42-year-old woman from Koothali in Perambra, Kozhikode, died by suicide following bank attachment threats. Her family had taken a Rs 17 lakh loan from South Indian Bank, which grew to Rs 50 lakh with interest. Bank officials reportedly denied her request for a one-week extension before taking the extreme step.