ശബരിമല തീര്‍ഥാടനം; 54 പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ മധ്യ റെയില്‍വേ

Wait 5 sec.

തിരുവനന്തപുരം | ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് 54 പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍. നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളിലായി 12 പ്രത്യേക സര്‍വീസ് ക്രമീകരണങ്ങളാണ് ദക്ഷിണ മധ്യ റെയില്‍വേ പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് കൊല്ലത്തേക്കും തിരിച്ചുമാണ് സര്‍വീസുകള്‍.ഹൈദരാബാദ്, ചാര്‍ളപ്പള്ളി, നാന്ദേഡ് എന്നിവിടങ്ങളില്‍ നിന്നാണ് കൊല്ലത്തേക്ക് പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചത്. ഇതില്‍ ചാര്‍ളപ്പള്ളി-കൊല്ലം റൂട്ടിലാണ് ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍. ഡിസംബര്‍ മാസത്തിലാണ് കൂടുതല്‍ സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്.ഹൈദരാബാദ്-കൊല്ലം റൂട്ടില്‍ 07193, 07194 നമ്പറുകളിലുള്ള ട്രെയിനുകള്‍ നാലു വീതം സര്‍വീസുകള്‍ നടത്തും. ചാര്‍ളപ്പള്ളി-കൊല്ലം റൂട്ടില്‍ 07180, 07195, 07197, 07199 നമ്പറുകളിലായി 22 സര്‍വീസുകളും കൊല്ലത്തു നിന്ന് ചാര്‍ളപ്പള്ളിയിലേക്ക് 07181, 07196, 07198, 07200 നമ്പറുകളിലായി 22 സര്‍വീസുകളുമുണ്ടാകും. നാന്ദേഡ്-കൊല്ലം റൂട്ടില്‍ 07189 നമ്പറില്‍ ഒരു സര്‍വീസും കൊല്ലം-ചാര്‍ളപ്പള്ളി റൂട്ടില്‍ 07190 നമ്പറില്‍ ഒരു സര്‍വീസും ക്രമീകരിച്ചിട്ടുണ്ട്.ഹൈദരാബാദില്‍ നിന്നുള്ള ട്രെയിന്‍ ശനിയാഴ്ച രാത്രി 11.10ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 7.15ന് കൊല്ലത്തെത്തും. കൊല്ലത്തു നിന്നുള്ള മടക്ക ട്രെയിന്‍ തിങ്കളാഴ്ച രാവിലെ 10.55ന് പുറപ്പെട്ട് ചൊവ്വാഴ്ച വൈകിട്ട് 6.30ന് ഹൈദരാബാദിലെത്തും. ചാര്‍ളപ്പള്ളി-കൊല്ലം സര്‍വീസുകള്‍ വിവിധ ദിവസങ്ങളില്‍ രാത്രി പുറപ്പെട്ട് പിറ്റേന്ന് രാവിലെ കൊല്ലത്തെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.Content Highlights: South Central Railway has announced 54 special train services for Sabarimala pilgrims. These trains are introduced to accommodate the heavy rush of devotees traveling to Kerala during the pilgrimage season. Passengers can now check the updated schedules and book their tickets through official railway portals.