കളങ്കാവലിലെ സ്റ്റീഫനിൽ നിന്ന് ബാഹുബലി നിർമ്മാതാക്കളുടെ 'ജോൺ ഡോ'യിലേക്ക്: സുശീൽ സുരേന്ദ്രൻ അഭിമുഖം

Wait 5 sec.

ബാഹുബലി നിർമ്മാതാക്കളായ അർക്കാ മീഡിയ ഒരുക്കുന്ന ഏറ്റവും പുതിയ തമിഴ് സൈക്കോളജിക്കൽ ത്രില്ലറാണ് 'ജോൺ ഡോ'. അർജുൻ ദാസിനൊപ്പം ഈ ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്യുകയാണ് യുവനടൻ സുശീൽ സുരേന്ദ്രൻ. കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനത്തിന് ശേഷം സിനിമയിലെത്തിയ അദ്ദേഹത്തിന്റെ കരിയറിലെ മികച്ചൊരു അവസരമാണിത്. 'ജോൺ ഡോ'യുടെ വിശേഷങ്ങളും സിനിമാജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളും പങ്കുവെച്ചുകൊണ്ട് സുശീൽ സുരേന്ദ്രൻ ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുന്നു.ബാഹുബലി നിർമ്മാതാക്കളുടെ ചിത്രത്തിലേക്ക്...ഒരു ട്രെയിൻ യാത്രയ്ക്കിടെ ഇൻസ്റ്റഗ്രാമിലൂടെയാണ് സിനിമയുടെ കാസ്റ്റിംഗ് കോൾ ഞാൻ കാണുന്നത്. 'ബാഹുബലി'യൊക്കെ നിർമ്മിച്ച 'അർക്കാ മീഡിയ'യാണ് പ്രൊഡക്ഷൻ ഹൗസ് എന്നറിഞ്ഞപ്പോൾ കിട്ടാൻ സാധ്യതയില്ലെന്ന് കരുതിയെങ്കിലും അപ്ലൈ ചെയ്തു.ഒരാഴ്ച കഴിഞ്ഞ് ഈ സിനിമയുടെ ഓഡിഷന് വിളി വന്നു. കൊച്ചിയിൽ വെച്ചായിരുന്നു ഓഡിഷൻ. വെളിച്ചക്കുറവ് കാരണം ഓഡിഷൻ മാറ്റിവെക്കാൻ അവർ തീരുമാനിച്ചെങ്കിലും, എന്റെ മറ്റൊരു ഷൂട്ടിന്റെ തിരക്കുകൾ കാരണം അന്ന് തന്നെ ലൈറ്റ് സെറ്റ് ചെയ്ത് അവർ ഓഡിഷൻ എടുത്തു. മൂന്നാഴ്ചയ്ക്ക് ശേഷം, സംവിധായികയ്ക്ക് എന്റെ ആദ്യ ഓഡിഷൻ ഇഷ്ടമായെന്ന് പറഞ്ഞ് രണ്ടാമത്തെ റൗണ്ടിലേക്ക് വിളി വന്നു. അവർ തന്ന സീൻ വീട്ടിൽ നിന്ന് ഷൂട്ട് ചെയ്ത് അയച്ചുകൊടുത്തു, അധികം വൈകാതെ തന്നെ ചെന്നൈയിലെ ഷൂട്ടിനായി എന്നെ സെലക്ട് ചെയ്തു."ആ ശബ്ദം കേട്ടതും ബ്ലാങ്ക് ആയിപ്പോയി"അർജുൻ ദാസിനൊപ്പം അഭിനയിച്ച ആ നിമിഷംഅർജുൻ ദാസിന്റെ വലിയൊരു ഫാനാണ് ഞാൻ. അതുപോലെ അദ്ദേഹത്തിന്റെ ശബ്ദത്തിനോട് നല്ല ഫാൻഷിപ്പ് ആണ്. സിനിമയിൽ അത്യാവശ്യം നീളമുള്ള തമിഴ് ഡയലോഗുകൾ പറയാനുണ്ടായിരുന്നു. തലേദിവസം രാത്രി കിട്ടിയ ഡയലോഗ് ഉറക്കമൊഴിച്ച് പഠിച്ച് സെറ്റിൽ അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ നിന്നപ്പോൾ, അദ്ദേഹത്തിന്റെ ആ ശബ്ദം കേട്ടതും ഡയലോഗുകളെല്ലാം മറന്ന് ബ്ലാങ്ക് ആയിപ്പോയി. എന്നാൽ എന്റെ അവസ്ഥ മനസ്സിലാക്കിയ അദ്ദേഹം, 'ഒരു കുഴപ്പവുമില്ല, സമയം എടുത്തോളൂ' എന്ന് പറഞ്ഞ് വളരെ സപ്പോർട്ടീവായി നിന്നു.പുള്ളിക്കാരന്റെ രീതി തന്നെ മറ്റുള്ളവരെ സഹായിക്കുക എന്നതാണ്. അതുപോലെ സെറ്റിൽ പ്രായമുള്ളവർ നിൽക്കുന്നത് കണ്ടാൽ അവർക്ക് സ്വന്തം കസേര എടുത്തുകൊടുക്കുന്ന അത്രയും വിനയമുള്ള വ്യക്തിയാണ് അദ്ദേഹം. ആത്മവിശ്വാസം നൽകിയ സംവിധായിക'പൈറേറ്റ്സ് ഓഫ് ദി കരീബിയനിൽ' ഇന്റേൺഷിപ്പ് ഉൾപ്പെടെ വലിയ എക്സ്പീരിയൻസ് ഉള്ള ആളാണ് സംവിധായിക മധുമിത. ആർക്കും യാതൊരു ടെൻഷനും കൊടുക്കാതെ, വളരെ വ്യക്തമായ പ്ലാനിങ്ങോടെയാണ് അവർ കാര്യങ്ങൾ ചെയ്തിരുന്നത്. വളരെ കൂളും പ്രൊഫഷണലുമായ ഒരു സെറ്റായിരുന്നു അവരുടേത്. ഇതുപോലൊരു വലിയ പ്രൊഡക്ഷൻ ടീമിനൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞതും, അവർ ഓഡിഷനിലൂടെ സെലക്ട് ചെയ്തതും എനിക്ക് വലിയൊരു കോൺഫിഡൻസ് ആണ് നൽകിയത്.കുറുപ്പും, കളങ്കാവലും പിന്നെ ജോൺ ഡോയുംസംവിധായകർ നൽകുന്ന കഥാപാത്രരേഖയ്ക്ക് വ്യക്തതയും പൂർണ്ണതയും നൽകാനാണ് എപ്പോഴും ശ്രമിക്കാറുള്ളത്. ഉദാഹരണത്തിന്, 'കുറുപ്പ്' ചെയ്യുമ്പോൾ സിനിമയിൽ കാണിക്കാത്ത കഥാപാത്രത്തിന്റെ പശ്ചാത്തല വിവരങ്ങൾ വരെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ പറഞ്ഞുതന്നിരുന്നു. അതുപോലെ 'കളങ്കാവലി'ന്റെ സമയത്ത് ജിതിനോട് കഥാപാത്രത്തെക്കുറിച്ച് ഒരുപാട് സംശയങ്ങൾ ചോദിച്ച് മനസ്സിലാക്കിയിരുന്നു. ഇതിനുപുറമെ, ജോൺ ഡോ പോലുള്ള ചിത്രങ്ങളിലെ തമിഴ് കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ ചുറ്റുമുള്ള തമിഴ് ആളുകളുടെ സംസാരരീതിയും ശരീരഭാഷയും പ്രത്യേകം നിരീക്ഷിച്ച് അഭിനയത്തിൽ ഉൾപ്പെടുത്താനും ശ്രമിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. ബാക്കി പ്രേക്ഷകർ തീരുമാനിക്കട്ടെ.'ഉറപ്പുള്ള ഒരു ത്രില്ലർ'സിനിമ കണ്ടിട്ട് ആർക്കും ഇത് ഇഷ്ടപ്പെടാതിരിക്കില്ല. കാരണം, ഇതിൽ ഒരുപാട് പുതിയ എലമെന്റുകൾ കൊണ്ടുവരാൻ സംവിധായികയും സംഘവും ശ്രമിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന രീതിയിൽ എക്സൈറ്റ്മെന്റും ത്രില്ലറുമൊക്കെ അവർ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു ത്രില്ലർ സിനിമയ്ക്ക് വേണ്ടതെല്ലാം നൽകാൻ ഈ ടീം പരമാവധി പരിശ്രമിച്ചിട്ടുണ്ട്. ബാക്കിയൊക്കെ സിനിമ ഇറങ്ങിയതിന് ശേഷം പ്രേക്ഷകരാണല്ലോ തീരുമാനിക്കേണ്ടത്.'താരങ്ങളേക്കാൾ പ്രിയം കഥാപാത്രങ്ങളോട്'സിനിമ കാണുമ്പോൾ താരങ്ങളേക്കാൾ അവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളോടായിരുന്നു കൂടുതൽ താല്പര്യം. ഡിഗ്രിക്ക് ശേഷം അഭിനയം ഗൗരവമായി പഠിക്കാൻ 2014-ൽ കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. അവിടുത്തെ മികച്ച അധ്യാപകരും, വേൾഡ് തിയേറ്റർ ഒളിമ്പിക്സിലെ പങ്കാളിത്തവും, മറ്റ് ഡിപ്പാർട്ട്മെന്റുകളിലെ വിദ്യാർത്ഥികളുമായുള്ള സഹകരണവുമാണ് ഒരു നടനെന്ന നിലയിൽ എനിക്ക് കൃത്യമായ അടിത്തറ നൽകിയത്.'മമ്മൂക്ക സ്റ്റേജിലേക്ക് ക്ഷണിച്ചപ്പോൾ'മമ്മൂക്ക സ്റ്റേജിലേക്ക് വിളിച്ചപ്പോൾ വലിയൊരു 'Wow' ഫീൽ ആയിരുന്നു. ഞാൻ ചെറുപ്പം മുതൽ കണ്ട് ആരാധിക്കുന്ന ഒരാൾ ആണ്. അദ്ദേഹം നമ്മുടെ പേരെടുത്ത് വിളിച്ച് സംസാരിക്കുക എന്നത് വളരെ വലിയൊരു കാര്യമാണ്. സത്യം പറഞ്ഞാൽ ബ്ലാക്ക് ഔട്ട് ആയിപ്പോയി, ആ സെക്കൻഡിൽ എന്താണ് സംഭവിച്ചതെന്ന് എനിക്ക് ഓർമ്മയുണ്ടായിരുന്നില്ല. പിന്നീട് സ്ലോ മോഷനിൽ മനസ്സിലിട്ട് ആലോചിച്ചപ്പോഴാണ് കാര്യങ്ങൾ മനസ്സിലാകുന്നത്. പരിപാടിയുടെ അവസാന സമയത്താണ് വേദിയിലേക്ക് വിളിക്കുന്നത്. മമ്മൂക്കയുടെ ഒരു കടുത്ത ആരാധകൻ എന്ന നിലയിൽ ഭയങ്കര സന്തോഷവും എക്സൈറ്റ്മെന്റും തോന്നി. ഇതിനൊക്കെ ജിതിൻ കെ. ജോസിനോടാണ് നന്ദി പറയേണ്ടത്.ഒരു ഗ്യാരന്റീഡ് നാടനാകണംഎന്ത് കഥാപാത്രം ലഭിച്ചാലും അത് മികച്ച രീതിയിൽ അവതരിപ്പിക്കുന്ന ഒരു 'ഗ്യാരന്റീഡ്' നടനാകണം എന്നാണ് ഇപ്പോഴത്തെ ആഗ്രഹം. സ്ലാങ്, ബോഡി ലാംഗ്വേജ്, ഗെറ്റപ്പ് എന്നിവയിലൊന്നും യാതൊരു വീഴ്ചയും വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ചെയ്തതൊന്നും ആവർത്തിക്കാതിരിക്കാനാണ് 'കളങ്കാവലി'ലെ സ്റ്റീഫനെയും 'ജോൺ ഡോ'യിലെ ഡാനിയലിനെയും പോലുള്ള വ്യത്യസ്ത റേഞ്ചിലുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുത്തത്.പഠിച്ചും തിരുത്തിയും മുന്നോട്ട്....ഞാനും ഒരു തുടക്കക്കാരനായതുകൊണ്ട് ആർക്കും ഉപദേശങ്ങൾ നൽകാറില്ല. ഓരോരുത്തരുടെയും അനുഭവങ്ങൾ തികച്ചും വ്യത്യസ്തമാണ്. അതുകൊണ്ട് താരതമ്യങ്ങൾ എപ്പോഴും ഒഴിവാക്കണം. പകരം, എനിക്ക് ലഭിക്കുന്ന ഫീഡ്‌ബാക്കുകൾ ഉൾക്കൊണ്ട് സ്വന്തം തെറ്റുകൾ തിരുത്തി മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്.