രാഷ്ട്രപതിയുടെ ബോഡിഗാര്‍ഡിന് സ്വന്തം ഗ്രാമത്തില്‍ വെടിയേറ്റു

Wait 5 sec.

ഡല്‍ഹി | ദീപാവലി ആഘോഷിക്കാന്‍ സ്വന്തം ഗ്രാമത്തില്‍ എത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ബോഡിഗാര്‍ഡിന് വെടിയേറ്റു. ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലി അയല്‍വാസിയുമായുള്ള തര്‍ക്കത്തിനിടെയാണ് സൈനികനായ സൗരഭ് തോമറിന് വെടിയേറ്റത്.26 വയസ്സുകാരനായ സൗരഭ് ഉത്തര്‍പ്രദേശിലെ ബാഗ്പത് സ്വദേശിയാണ്. ചെവിയുടെ വശത്ത് വെടിയേറ്റ സൗരഭ് മീററ്റിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. അയല്‍വാസികളായ ധീരജ്, സോനു എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. പ്രസിഡന്റ്‌സ് ബോഡിഗാര്‍ഡ് റെജിമെന്റിലെ സൈനികനായ സൗരഭ് 2021-ലാണ് സൈന്യത്തില്‍ ചേര്‍ന്നത്.ഇന്ത്യന്‍ സൈന്യത്തിലെ ഏറ്റവും പഴക്കമേറിയതും മുതിര്‍ന്നതുമായ കുതിരപ്പട വിഭാഗമായ പ്രസിഡന്റ്‌സ് ബോഡിഗാര്‍ഡിന്റെ ഭാഗമായി നിലവില്‍ രാഷ്ട്രപതി ഭവനിലാണ് അദ്ദേഹം സേവനമനുഷ്ഠിക്കുന്നത്. ദീപാവലി ആഘോഷിക്കുന്നതിനായി അവധിയെടുത്ത് അദ്ദേഹം തന്റെ ജന്മഗ്രാമമായ ബാഗ്പതില്‍ എത്തിയതായിരുന്നു.Content Highlights: President Droupadi Murmu’s bodyguard Saurabh Tomar was shot during a Diwali firecracker dispute in UP’s Bagpat. The 26-year-old soldier, attached to the President’s Bodyguard regiment, is currently undergoing treatment at a hospital in Meerut. Police registered a case against two neighbours.