ബി വൈ ഡിയുടെ ആഡംബര ഇലക്ട്രിക് എം പി വി ഡെന്‍സ ഡി 9 ഇന്ത്യയില്‍; ഔദ്യോഗിക പ്രഖ്യാപനം നവംബര്‍ 13ന്

Wait 5 sec.

ന്യൂഡല്‍ഹി | പ്രമുഖ ചൈനീസ് വാഹന നിര്‍മാതാക്കളായ ബി വൈ ഡിയുടെ ആഡംബര ഇലക്ട്രിക് എം പി വി ഡെന്‍സ ഡി 9 ഇന്ത്യയിലെത്തുന്നു. ഔദ്യോഗിക പ്രഖ്യാപനം നവംബര്‍ 13ന് നടക്കും. എക്സ് ഷോറൂം വില 85 ലക്ഷം രൂപ മുതല്‍ 95 ലക്ഷം രൂപ വരെ പ്രതീക്ഷിക്കുന്ന ഏഴ് സീറ്റുകളുള്ള ഡെന്‍സ ഡി 9 എം പി വി, പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് പൂര്‍ണ്ണ ഇലക്ട്രിക് രൂപത്തിലായിരിക്കും ഇന്ത്യയിലെത്തുക.ആഗോളതലത്തില്‍ പ്ലഗ് ഇന്‍ ഹൈബ്രിഡിലും ലഭ്യമാണെങ്കിലും ഇന്ത്യയിലേക്ക് പൂര്‍ണ ഇലക്ട്രിക് മോഡല്‍ മാത്രമായിരിക്കും എത്തുക. ആഗോള ഇലക്ട്രിക് പതിപ്പില്‍ മണിക്കൂറില്‍ 103 കിലോവാട്ട് ബി വൈ ഡി ബ്ലേഡ് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 520 കിലോമീറ്റര്‍ വരെ ഓടുമെന്നാണ് കമ്പനി അവകാശപ്പെടുന്നു.എല്‍ ഇ ഡി ലൈറ്റിംഗ്, 18 ഇഞ്ച് അലോയ് വീലുകള്‍, പവര്‍ഡ് സ്ലൈഡിംഗ് ഡോറുകള്‍, പിന്‍ഭാഗത്ത് വീതിയിലുള്ള എല്‍ ഇ ഡി ടെയില്‍ ലൈറ്റ് ബാര്‍ എന്നിവയാണ് പുറത്തെ പ്രധാന സവിശേഷതകള്‍. ഇലക്ട്രിക് അഡ്ജസ്റ്റ്‌മെന്റ്, വെന്റിലേഷന്‍, ഹീറ്റിംഗ്, മസാജ് സൗകര്യങ്ങളുള്ള സീറ്റുകളാണ് അകത്തെ പ്രധാന സവിശേഷതയാണ്. പിന്‍സീറ്റ് യാത്രക്കാര്‍ക്കായി പ്രത്യേക ടച്ച് സ്‌ക്രീനുകളും ക്രമീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ, ഡാഷ്‌ബോര്‍ഡില്‍ 15.6 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ, 14 സ്പീക്കര്‍ ഡൈനോഡിയോ സൗണ്ട് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, 360 ഡിഗ്രി ക്യാമറ തുടങ്ങിയ സംവിധാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.Content Highlights: Chinese automaker BYD is set to launch its premium Denza D9 electric MPV in India on November 13. The 7-seater luxury EV will arrive as a fully built unit with an expected price of 85 to 95 lakh rupees. Equipped with a 103 kWh battery, it offers a claimed driving range of up to 520 km per charge.